ഐഎസ് ബന്ധം- മുബൈയില്‍ പിടിയിലായവരെ കൊച്ചിയിലെത്തിച്ചു.

ഭീകര സംഘടനയായ ഇസ്‌ലാമിക് സ്റ്റേറ്റുമായി ബന്ധമുണ്ടെന്ന സംശയത്തെ തുടര്‍ന്ന് മുംബൈയില്‍ പൊലീസ് പിടിയിലായവരെ കൊച്ചിയിലെത്തിച്ചു. ഖുറേഷി, റിസ്വാന്‍ ഖാന്‍ എന്നിവരെയാണ് കൊച്ചിയിലെത്തിച്ചത്. കേരളത്തില്‍ നിന്നും ദുരൂഹ സാഹചര്യത്തില്‍ കാണാതായവര്‍ക്കായി നടത്തിയ അന്വേഷണവുമായി ബന്ധപ്പെട്ടാണ് ഇവരെ അറസ്റ്റ് ചെയ്തത്.

കഴിഞ്ഞ ദിവസമാണ് റിസ്വാന്‍ പിടിയിലായത്. കേരളാ പൊലീസും മഹാരാഷ്ട്ര എടിഎസും സംയുക്തമായി നടത്തിയ ഓപ്പറേഷനിലായിരുന്നു അറസ്റ്റ്. ഇയാള്‍ക്ക് മതപ്രഭാഷകന്‍ സാക്കിര്‍ നായിക്കുമായി ബന്ധമുണ്ടെന്നാണ് സൂചനയുണ്ട്.ആലുവ ഡിവൈഎസ്പിയുടെ നേതൃത്വത്തിലാണ് ഇവരെ കൊച്ചിയില്‍ എത്തിച്ചിരിക്കുന്നത്.

 

NO COMMENTS

LEAVE A REPLY