സിബിഐയെ വിമര്‍ശിച്ച് വിഎസ്

കടകം പള്ളി ഭൂമിയിടപാട് കേസില്‍ കുറ്റപത്രം തിരിച്ചയച്ചത് വലിയ തിരിച്ചടിയെന്ന് വി.എസ്. പണത്തിനും സ്വാധീനത്തിനും വശംവദരായി പല പ്രമാദമായ കേസുകളും സിബിഐ വച്ച് താമസിപ്പിക്കുകയാണെന്നും വിഎസ് ആരോപിച്ചു.

കടകംപള്ളി ഭൂമി തട്ടിപ്പ് കേസിൽ 14 കോടിയുടെ തട്ടിപ്പ് നടന്നതായാണ് സിബിഐയുടെ കണ്ടെത്തൽ. ഭൂമിയുടെ തണ്ടപ്പേര് മാറ്റാൻ അറുപത് ലക്ഷം ചെലവിട്ടതായും സിബിഐ കണ്ടെത്തിയിരുന്നു.

2015 ജൂൺ 24 ന് മുഖ്യമന്ത്രിയുടെ ഗണ്‍മാനായിരുന്ന സലീം രാജ് ഉൾപ്പെടെ 10 പേരെ കേസുമായി ബന്ധപ്പെട്ട്  അറസ്റ്റ് ചെയ്തിരുന്നെങ്കിലും പിന്നീട് ജാമ്യത്തിൽ വിടുകയായിരുന്നു.വിവാദ ഭൂമി ഇടപാട് കേസായ കടകംപള്ളി ഭൂമി തട്ടിപ്പ് കേസിൽ സലീം രാജിനെയും ഭാര്യയെയും ഒഴിവാക്കി സിബിഐ കുറ്റപത്രം സമർപ്പിച്ചിരുന്നു.

NO COMMENTS

LEAVE A REPLY