മാണിയില്ലാതെ യുഡിഎഫ് യോഗം

 

യുഡിഎഫ് ഉന്നതതല യോഗത്തിൽ നിന്ന് കേരളാ കോൺഗ്രസ് മാണി വിഭാഗം വിട്ടുനിൽക്കുന്നു.വ്യക്തിപരമായ കാരണത്താൽ തിരുവനന്തപുരത്ത് ചേരുന്ന യോഗത്തിൽ പങ്കെടുക്കാനാവില്ലെന്നാണ് പാർട്ടി ചെയർമാൻ കെ.എം.മാണി യുഡിഎഫിനെ അറിയിച്ചിരിക്കുന്നത്.

എന്നാൽ,ബാർ കോഴയുമായി ബന്ധപ്പെട്ട വാദപ്രതിവാദങ്ങളാണ് മാണിയുടെ അസാന്നിധ്യത്തിനു പിന്നിലെന്ന് സൂചനയുണ്ട്.പാർട്ടിയുടെ മറ്റൊരു മുതിർന്ന നേതാവായ പിജെജോസഫും യോഗത്തിനെത്തിയിട്ടില്ല.

⇦ വാർത്തകൾ അറിയൂ ഫേസ്ബുക്കിലൂടെ!!! നിങ്ങളുടെ ഫേസ്ബുക്കിൽ Latest News updates ലഭിക്കുവാൻ 24 News ഒഫിഷ്യൽ ഫേസ്ബുക്ക് പേജ് like ചെയ്യുക.
Click here to download Firstnews
SHARE