സ്വദേശിവല്‍ക്കരണം ശക്തം. 1500 കടകള്‍ പൂട്ടി

സൗദി പൗരന്മാരെ നിയമിക്കാത്ത 1500 മൊബൈല്‍ കടകള്‍ അധികൃതര്‍ അടച്ചു പൂട്ടി. 700 കടകള്‍ക്ക് നോട്ടീസ് നല്‍കിയിട്ടുണ്ട്. വിവിധ നഗരങ്ങളില്‍ ജൂണ്‍ മുതല്‍ നടത്തിയ പരിശോധനയിലാണ് ഇത്രയും സ്ഥാപനങ്ങള്‍ക്കെതിരെ നടപടിയെടുത്തത്. ഓരോ കടകളിലും ജോലി ചെയ്യുന്ന ജീവനക്കാരില്‍ പകുതി സൗദികളായിരിക്കണമെന്നാണ് നിയമം. ഇത് പാലിക്കാത്തതിനെ കടകളാണ് അടച്ചു പൂട്ടിയത്. റമദാന്‍ ഒന്നു മുതലാണ് തൊഴില്‍ മന്ത്രാലയത്തിന്‍െറ നേതൃത്വത്തില്‍ പരിശോധന തുടങ്ങിയത്.

ദമ്മാം, ഖോബാര്‍, ജുബൈല്‍, ഹുഫൂഫ്, ഹഫറുല്‍ ബാതിന്‍, അബ്ഖൈഖ്, നാരിയ തുടങ്ങിയ നഗരങ്ങള്‍ ഉള്‍ക്കൊള്ളുന്ന കിഴക്കന്‍ പ്രവിശ്യയിലാണ് ഏറ്റവും കൂടുതല്‍ കടകള്‍ അടച്ചു പൂട്ടിയത്.വാണിജ്യ മന്ത്രാലയം, മാനവ വിഭവ ശേഷി വകുപ്പ്, നഗര, ഗ്രാമ മന്ത്രാലയം, തൊഴില്‍, സാമൂഹിക ക്ഷേമ വകുപ്പ് എന്നിവ സംയുക്തമായാണ് പരിശോധന നടത്തുന്നത്. പൊലീസും പരിശോധനയക്ക് എത്തുന്നുണ്ട്. സെപ്റ്റംബറോടെ മുഴുവന്‍ കടകളിലും സൗദി ജീവനക്കാര്‍ മാത്രമായിരിക്കണമെന്നാണ് തൊഴില്‍ വകുപ്പിന്‍െറ കര്‍ശന നിര്‍ദേശം. ഒക്ടോബര്‍ 18 വരെ പരിശോധനകള്‍ തുടരും.

⇦ വാർത്തകൾ അറിയൂ ഫേസ്ബുക്കിലൂടെ!!! നിങ്ങളുടെ ഫേസ്ബുക്കിൽ Latest News updates ലഭിക്കുവാൻ 24 News ഒഫിഷ്യൽ ഫേസ്ബുക്ക് പേജ് like ചെയ്യുക.
Click here to download Firstnews
SHARE