പടച്ചോൻ ഇതൊക്കെ അറിയുന്നുണ്ടോ!!

0

പുസ്തകത്തിന് പടച്ചോന്റെ ചിത്രപ്രദർശനം എന്ന് പേരിട്ട എഴുത്തുകാരന്‌
നേരെ മർദ്ദനം.പുലാമന്തോൾ സ്വദേശി പി.ജിംഷാർ ആണ് മർദ്ദനത്തിൽ നട്ടെല്ലിന് പരിക്കേറ്റ് കുറ്റനാടുള്ള ശുപത്രിയിൽ കഴിയുന്നത്.

കഴിഞ്ഞ ദിവസം രാത്രിയാണ് കുറ്റനാട് നിന്ന് പെരുമ്പിലാവിലേക്ക് പോവാൻ ബസ് കാത്തുനിന്ന ജിംഷാറിനെ ഒരു സംഘം അജ്ഞാതർ അക്രമിച്ചത്. പുസ്തകത്തിന്റെ ഉള്ളടക്കത്തിന്റെ പേരിലായിരുന്നു മർദ്ദനമെന്ന് ജിംഷാർ പോലീസുകാരോട് പറഞ്ഞു. ആരാണ് മർദ്ദിച്ചതെന്ന് വ്യക്തമല്ല.പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.അവശനിലയിലായ ജിംഷാറിനെ സ്ഥലത്തെ ഓട്ടോറിക്ഷാ ഡ്രൈവർമാരാണ് ആശുപത്രിയിൽ എത്തിച്ചത്. പുസ്തകത്തിന്റെ പേരിൽ ഫേസ്ബുക്കിലൂടെ കഴിഞ്ഞ ദിവസങ്ങളിൽ ജിംഷാറിനോട് ചിലർ മോശമായി പെരുമാറിയിരുന്നു.

എഴുത്തുകാരന് മർദ്ദനമേറ്റതിനെതിരെ സോഷ്യൽ മീഡിയയിൽ വൻ പ്രതിഷേധമാണ് നടക്കുന്നത്. ജിംഷാറിനൊപ്പം എന്ന ഹാഷ് ടാഗോടെയാണ് പോസ്റ്റുകൾ ഫേസ്ബുക്കിൽ പ്രചരിക്കുന്നത്.

Comments

comments

youtube subcribe