ചക്കിട്ടപ്പാറയില്‍ വീണ്ടും ഇരുമ്പയിര് ഖനനത്തിന് നീക്കം

0

കോഴിക്കോട് ചക്കിട്ടപ്പാറയില്‍ വീണ്ടും ഇരുമ്പയിര് ഖനനത്തിന് നീക്കം.  സിപിഎം ഭരിക്കുന്ന ചക്കിട്ടപ്പാറ പഞ്ചായത്ത് ഇക്കാര്യത്തില്‍ അനുകൂല നിലപാടാണ് എടുത്തതെന്ന് സൂചനയുണ്ട്.ഖനനത്തിന് അനുമതി നല്‍കണമെന്നാവശ്യപ്പെട്ട് ചക്കിട്ടപ്പാറ പഞ്ചായത്തിന് എംഎസ്‌പിഎല്‍ കമ്പനി കത്തയച്ചിട്ടുണ്ട്. ഈ കത്ത് ഇന്നലെ പഞ്ചായത്ത് സെക്രട്ടറി ഭരണസമിതി യോഗത്തില്‍ വച്ചു. എന്നാല്‍ യുഡിഎഫ് അംഗങ്ങളും സിപിഐ അംഗവും ഖനാനുമതി നല്‍കരുതെന്ന് യോഗത്തില്‍ നിലപാടെടുത്തെങ്കിലും സിപിഎം ഖനനത്തെ അനുകൂലിക്കുന്ന നിലപാടാണ് എടുത്തതെന്നാണ് സൂചന.
ഖനനത്തിന് അനുമതി ലഭിച്ചാല്‍ 700 പേര്‍ക്ക് തൊഴില്‍ ലഭിക്കുമെന്ന് കമ്പനി പഞ്ചായത്തിന് നല്‍കിയ കത്തില്‍ ഉണ്ട്.
ചക്കിട്ടപ്പാറയില്‍ ഖനാനുമതി നല്‍കിയ എല്‍ഡിഎഫ് സര്‍ക്കാറിന്റെ ഉത്തരവ് 2009ല്‍ യുഡിഎഫ് സര്‍ക്കാര്‍ റദ്ദാക്കിയതാണ്. ഇപ്പോള്‍ ഭരണമാറ്റം വന്നതോടെയാണ് എം.എസ്.പി.എല്‍ കമ്പനി വീണ്ടും ഖനനത്തിന് ശ്രമം നടത്താന്‍ ശ്രമിക്കുന്നത്.

Comments

comments

youtube subcribe