കാണാതായ വ്യോമസേനാ വിമാനത്തിനായുള്ള തിരച്ചില്‍ ആഴക്കടലില്‍ ശക്തമാക്കി

വ്യോമസേനാ വിമാനത്തിനായുള്ള തിരച്ചില്‍ ശക്തമാക്കി. ആഴക്കടലില്‍ തിരച്ചില്‍ ശക്തമാക്കിയതായി തീരദേശ സേന ഐജി രാജന്‍ ബര്‍ഗോത്ര അറിയിച്ചു. തിരച്ചില്‍ നടത്തിയ പല ഭാഗങ്ങളിലും കടലിന്റെ ആഴം 3400 മീറ്ററിലും അധികമാണ്. നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഓഷ്യന്‍ ടെക്നോളജിയുടെ കപ്പലായ സാഗര്‍നിധി തിരച്ചിലിനായി മൗറീഷ്യസില്‍ നിന്ന് തിരിച്ചിട്ടുണ്ട്. ഹൈദ്രാബാദിലെ നാഷണല്‍ റിമോട്ട് സെന്‍സിംഗ് സെന്റര്‍, ബെംഗളൂരുവിലെ ഇന്ത്യന്‍ മിഷന്‍ കണ്‍ട്രോള്‍ സെന്റര്‍, ഇന്ത്യന്‍ നാഷണല്‍ ഓഷ്യന്‍ ഇന്‍ഫോര്‍മേഷന്‍ സര്‍വീസ് സെന്റര്‍ എന്നിവയും തിരച്ചില്‍ നടപടികളില്‍ സഹകരിക്കുന്നുണ്ട്.

NO COMMENTS

LEAVE A REPLY