ഇറോം ശര്‍മ്മിള നിരാഹാരം അവസാനിപ്പിക്കുന്നു

0

ഇറോം ശര്‍മ്മിള നിരാഹാരം അവസാനിപ്പിക്കുന്നു.മണിപ്പൂരില്‍ സൈന്യത്തിന്റെ പ്രത്യേക സായുധ നിയമം പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ 16 വര്‍ഷമായി നിരാഹാരം നടത്തി വരികയായിരുന്നു. അടുത്തമാസം ഒമ്പതാം തീയ്യതി നിരാഹാരം അവസാനിപ്പിക്കും. മണിപ്പൂര്‍ തെരഞ്ഞെടുപ്പില്‍  ഇറോം ശര്‍മ്മിള മത്സരിക്കുമെന്നും സൂചനയുണ്ട്.

2000 നവംബറിലാണ് മണിപ്പൂരിന്റെ ഉരുക്കുവനിത എന്നറിയപ്പെടുന്ന ഇറോം ശര്‍മ്മിള നിരാഹാരം തുടങ്ങിയത്. ഇംഫാലിന് സമീപം മാലോമില്‍ ബസ് കാത്തു നില്‍ക്കുകയായിരുന്ന 10 പേരെ അസം റൈഫിള്‍സ് വെടിവെച്ചുകൊന്നിരുന്നു.ഇതിനെത്തുടര്‍ന്നാണ് പ്രത്യേക സൈനിക സായുധാധികാര നിയമം റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഇറോം ശര്‍മ്മിള നിരാഹാരം തുടങ്ങിയത്

Comments

comments

youtube subcribe