ഐഎസ്ആര്‍ഒയ്ക്ക് തിരിച്ചടി

ദേവാസ് ആന്‍ട്രിക്സ് ഇടപാടില്‍ ഐഎസ് ആര്‍ഒയ്ക്ക് തിരിച്ചടി.ഈ ഇടപാട് റദ്ദാക്കിയത് നീതി പൂര്‍വ്വമല്ല എന്നാണ് കോടതി വിലയിരുത്തിയത്.  100 കോടി ഡോളര്‍ വരെ പിഴ ഈടാക്കിയേക്കും. ഹേഗിലെ രാജ്യാന്തരകോടതിയുടേതാണ് വിധി.

രണ്ട് ഐസ്ആര്‍ഒ ഉപഗ്രഹങ്ങളുടെ ട്രാന്‍സ്‌പോണ്ടറുകള്‍ക്കൊപ്പം പന്ത്രണ്ട് വര്‍ഷത്തെക്ക് എഴുപത് ശതമാനം എസ് ബാന്‍ഡ് അനുവദിക്കുന്ന ഇടപാടില്‍ അന്ന് ഐഎസ്ആര്‍ഒയും ആന്‍ട്രിക്‌സും നടത്തിയ ഇടപാട് വഴി കേന്ദ്രത്തിന് 576 കോടിരൂപയുടെ നഷ്ടം ഉണ്ടായെന്ന് സിഐജി കണ്ടെത്തിയിരുന്നു.  ഇതേത്തുടര്‍ന്നാണ് 2011ല്‍ കേന്ദ്രമന്ത്രിസഭ കരാര്‍ റദ്ദാക്കിയത്.ഐഎസ്ആര്‍ഒ മേധാവിയായിരുന്ന ജി മാധവന്‍നായരാണ് കരാറില്‍ ഒപ്പുവച്ചത്.

NO COMMENTS

LEAVE A REPLY