നിത അംബാനിയ്ക്ക് വൈ കാറ്റഗറി സുരക്ഷ

റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡ് ചെയര്‍മാന്‍ മുകേഷ് അംബാനിയുടെ ഭാര്യ നിതാ അംബാനിയ്ക്ക് വൈ കാറ്റഗറി സുരക്ഷ. ഇനി മുതല്‍10സിആര്‍പിഎഫ് കമന്റോകള്‍ നിതയുടെ സുരക്ഷയാക്കായി എപ്പോഴും കൂടെയുണ്ടാകും. മുകേഷ് അംബാനിയിക്ക് ഇസഡ് കാറ്റഗറി സുരക്ഷയാണുള്ളത്. ഇതിനായി മുകേഷ് 15 ലക്ഷം രൂപയാണ് നല്‍കുന്നത്. ഇവര്‍ക്ക് രണ്ട് പേര്‍ക്കും നിലവില്‍ സ്വകാര്യ സുരക്ഷാ ഏജന്‍സിയുടെ സുരക്ഷ ഉള്ളതാണ്. സുരക്ഷാ കാര്യങ്ങളില്‍ ഇന്റലിജന്‍സ് നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോള്‍ വൈ കാറ്റഗറി സുരക്ഷ ഏര്‍പ്പെടുത്തിയിരിക്കുന്നത്.

⇦ വാർത്തകൾ അറിയൂ ഫേസ്ബുക്കിലൂടെ!!! നിങ്ങളുടെ ഫേസ്ബുക്കിൽ Latest News updates ലഭിക്കുവാൻ 24 News ഒഫിഷ്യൽ ഫേസ്ബുക്ക് പേജ് like ചെയ്യുക.
youtube subcribe