പെല്ലറ്റ് ഗണ്‍ പ്രയോഗം: സിആര്‍പിഎഫ് മേധാവി ഖേദപ്രകടനം നടത്തി

കാശ്മീരില്‍ പ്രതിഷേധക്കാര്‍ക്കെതിരെ പെല്ലറ്റ് ഗണ്‍ പ്രയോഗിച്ചതില്‍ സിആര്‍പിഎഫ് മേധാവി കെ.ദുര്‍ഗ്ഗ പ്രസാദ് ഖേദപ്രകടനം നടത്തി. ഹിസ്ബുള്‍ നേതാവ് ബുര്‍ഹാന്‍ വാനിയെ സൈന്യം വധിച്ചതിനെ തുടര്‍ന്ന് കാശ്മീരില്‍ നടന്നു വരുന്ന പ്രതിഷേധ പരിപാടികളില്‍ സംഘര്‍ഷമുണ്ടായതിനെ തുടര്‍ന്ന് വ്യാപകമായി പെല്ലറ്റ് ഗണ്‍ ഉപയോഗിച്ചിരുന്നു. നിരവധി യുവാക്കള്‍ക്കാണ് ഇതിന്റെ ഉപയോഗം മൂലം കണ്ണിന് കാഴ്ച നഷ്ടപ്പെട്ടത്. സംഘര്‍ഷസമയത്ത് സ്ഥിതിഗതികള്‍ നേരെയാക്കാന്‍ അവസാന ശ്രമം എന്നോണമാണ് പെല്ലറ്റ് ഗണ്‍ ഉപയോഗിച്ചതെന്നും സൈനിക മേധാവി പറഞ്ഞു.

NO COMMENTS

LEAVE A REPLY