തേനി വാഹനാപകടത്തില്‍ മരിച്ച മലയാളികളുടെ സംസ്കാരം ഇന്ന്

0

തേനിയിലെ വാഹനാപകടത്തില്‍ മരിച്ച മലയാളികളുടെ സംസ്കാരം ഇന്ന് നടക്കും. വേളാങ്കണ്ണി തീര്‍ത്ഥാടനം കഴിഞ്ഞ് വന്ന ഇടുക്കി സ്വദേശികളായ ആറ് പേരാണ് ഇന്നലെ തേനിയില്‍ വച്ചുണ്ടായ അപകടത്തില്‍ മരണപ്പെട്ടത്. ഇന്നലെ വൈകിട്ട് നാലുമണിയോടെയായിരുന്നു അപകടം. ഇവരുടെ വാഹനം തമിഴ്നാട് സര്‍ക്കാറിന്റെ ബസ്സുമായി കൂട്ടിയിടിക്കുകയായിരുന്നു. കുരിശുപാറ ഒറ്റലാങ്കല്‍ ഷൈന്‍, നീലിവയല്‍ കൊച്ചുകരിപ്പാപ്പറമ്പില്‍ ബിനു, മുള്ളനാനിക്കല്‍ ബേബി, അച്ചന്‍ കാനം വെട്ടുകാട്ടില്‍ അജീഷ്, കനകകുന്ന് പടലാംകുന്നേല്‍ മോന്‍സി, വെണ്മണി പുളിത്തൊട്ടി ഇളം തുരുത്തിയില്‍ ജസ്റ്റിന്‍ എന്നിവരാണ് മരിച്ചത്. ബസ്സിലെ 22പേര്‍ക്ക് പരിക്കേറ്റിരുന്നു. ഇതില്‍ ഒരാളുടെ നില ഗുരുതരമാണ്.

Comments

comments