ബാലവേല നിരോധന നിയമത്തിന്റെ ഭേദഗതിയ്ക്ക് അംഗീകാരമായി

ബാലവേല നിരോധ ഭേദഗതി നിയമത്തിന് പാര്‍ലമെന്‍റിന്‍െറ അംഗീകാരം.  ജൂലൈ 19ന് രാജ്യസഭ പാസാക്കിയ ബില്ലിന്  പ്രതിപക്ഷത്തിന്‍െറ കടുത്ത എതിര്‍പ്പിനിടെയാണ്   കഴിഞ്ഞദിവസം  ലോക്സഭയും അംഗീകാരം നല്‍കിയത്. 14 വയസ്സിനു താഴെയുള്ള കുട്ടികളെക്കൊണ്ട് പണിയെടുപ്പിച്ചാല്‍ ആറു മാസം മുതല്‍  രണ്ടു വര്‍ഷം വരെ തടവ് ലഭിക്കുന്ന ശിക്ഷ ഉറപ്പുവരുത്തിയാണ്  നിയമഭേദഗതിക്ക് അംഗീകാരം നല്‍കിയിരിക്കുന്നത്.  അര ലക്ഷം രൂപവരെ പിഴയും അടക്കേണ്ടിവരും. 14 മുതല്‍ 18 വരെയുള്ള കുട്ടികളെ അപകട സാധ്യതയുള്ള തൊഴിലിടങ്ങളില്‍ പണിയെടുപ്പിക്കരുതെന്നും നിയമം നിഷ്കര്‍ശിക്കുന്നു. ബാലവേല നിരോധം ഏര്‍പ്പെടുത്തിയ തൊഴിലിടങ്ങളുടെ എണ്ണം 83ല്‍നിന്ന് 31 ആയി കുറച്ചിട്ടുണ്ട്. ഇതിയില്‍ കുടുംബത്തിന്റെ ഉടമസ്ഥതയില്‍ ഉള്ള തൊഴിലിടം എന്നതിന് കൃത്യമായ വിശദീകരണം ഇല്ലാത്തതാണ് എതിര്‍പ്പിന് കാരണമായത്.

NO COMMENTS

LEAVE A REPLY