പാറ്റയെ കൊല്ലുന്നവർ അറിയുക കോക്രോച്ച് മിൽക് പാലിനേക്കാൾ ഗുണപ്രദമാണ്

പാറ്റയെ കണ്ടാൽ നമ്മൾ ആദ്യം എന്തുചെയ്യും തല്ലികൊല്ലും അല്ലെങ്കിൽ കറുത്ത ഹിറ്റ് പ്രയോഗിക്കും അല്ലേ…

എന്നാൽ ചൈനക്കാർ അങ്ങനെയല്ല, അവർക്ക് ഭക്ഷണമാണ് പാറ്റ. അതുകൊണ്ടുത ന്നെ പാറ്റയെ വളർത്തുന്നവരും നിരവധിയാണ് ചൈനയിൽ. ഇപ്പോഴിതാ പാറ്റയുടെ ശരീരത്തിൽനിന്ന് ഉത്പാദിപ്പിക്കുന്ന നീര് അധവാ കോക്രോച്ച് മിൽക്ക് വളരെ ആരോ ഗ്യപ്രദമാണെന്നാണ് പുതിയ കണ്ടെത്തൽ. ഇതോടെ പാറ്റയുടെ കച്ചവട സാധ്യത ഏറാനാണ് സാധ്യത.

പാറ്റകൾ കുഞ്ഞുങ്ങൾക്ക് ഈ പാൽ നൽകാറുണ്ടത്രേ. നിലവിൽ മനുഷ്യർക്ക് ഇത് ഉപയോഗിക്കാനാവില്ലെങ്കിലും ഭാവിയിൽ കോക്രോച്ച് മിൽക്ക് ആഹാരത്തിൽ ഉൾപ്പെടുത്താനാകും.

പശുവിൻ പാലിനേക്കാൾ നാലിരട്ടി ഗുണപ്രദമാണ് കോക്രോച്ച് മിൽക്കെന്നാണ് ശാസ്ത്രജ്ഞനായ കവാസ് പറയുന്നത്. കോക്രോച്ച് മിൽക്ക് സാധാരണ പാലുപോലെ ദ്രവ രൂപത്തിലല്ല. ക്രിസ്റ്റൽ രൂപത്തി ലാണ് ഇവ കാണപ്പെടുന്നത്. ഈ ക്രിസ്റ്റൽസ് എടുത്ത് പഠനം നടത്തിയാണ് ഇവർ കോക്രോച്ച് മിൽക്ക് ഭക്ഷ്യയോഗ്യമാണെന്നും ഏറെ ഗുണപ്രദമാണെന്നും കണ്ടെത്തിയത്.

⇦ വാർത്തകൾ അറിയൂ ഫേസ്ബുക്കിലൂടെ!!! നിങ്ങളുടെ ഫേസ്ബുക്കിൽ Latest News updates ലഭിക്കുവാൻ 24 News ഒഫിഷ്യൽ ഫേസ്ബുക്ക് പേജ് like ചെയ്യുക.
Click here to download Firstnews
SHARE