കേട്ടതെല്ലാം ശരിയാണ്. വിശദീകരണവുമായി വിജയുടെ അച്ഛന്‍

അമല-വിജയ് ബന്ധത്തില്‍ ഇപ്പോള്‍ പുറത്ത് വരുന്ന വാര്‍ത്തകള്‍ എല്ലാം ശരിയാണെന്ന് വിജയുടെ അച്ഛന്‍ !

0

അമല വിജയ് ഡൈവോഴ്സുമായി ബന്ധപ്പെട്ട വിശദീകരണവുമായി ബന്ധപ്പെട്ട് വിജയയുടെ അച്ഛന്‍ എഎല്‍ അളഗപ്പന്‍ രംഗത്ത്.
വാര്‍ത്ത നൂറ് ശതമാനം സത്യം തന്നെയാണ് എന്നാണ് അളഗപ്പന്‍ പ്രതികരിച്ചത്. ഒരു തമിഴ് മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലായിരുന്നു ഈ പ്രതികരണം. അമല തുടരെ തുടരെ ചിത്രങ്ങളില്‍ അഭിനയിക്കുന്നതാണ് പ്രശ്നം. ഇക്കാരണത്തില്‍ അമലയും വിജയും തമ്മില്‍ വഴക്ക് ഉണ്ടായതുമാണ്. ഇതിനെ തുടര്‍ന്ന് ഇനി സിനിമകളില്‍ അഭിനയിക്കില്ലെന്ന് അമല തീരുമാനം എടുത്തതാണ്. എന്നാല്‍ വീണ്ടും വീണ്ടും ചിത്രങ്ങളില്‍ അഭിനയിക്കുകയാണ് അമല ചെയ്തത്. ഈ പ്രശ്നത്തെ പറ്റി അമലയുടെ വീട്ടുകാരുമായി സംസാരിച്ചതാണ്. എന്നാല്‍ അമല ഇത് കേള്‍ക്കാന്‍ പോലും തയ്യാറായിട്ടില്ലെന്നാണ് അളഗപ്പന്‍പറയുന്നത്.

Comments

comments