Advertisement

കൂറ്റന്‍ കണ്ടൈയ്നര്‍ ലോറി മറിഞ്ഞ് ദേശീയ പാതയില്‍ വന്‍ ഗതാഗത കുരുക്ക്

July 28, 2016
Google News 0 minutes Read

ദേശീയ പാതയില്‍ പുന്നപ്രയ്ക്ക് സമീപം കണ്ടയ്നര്‍ ലോറി മറിഞ്ഞ് വന്‍ ഗതാഗത കുരുക്ക്. കിലോമീറ്ററുകളോളം വണ്ടികള്‍ നിരയായി കിടക്കുകയാണ് ഇപ്പോള്‍. രാവിലെ രണ്ട് മണിയോടെയാണ് കണ്ടയ്നര്‍ ലോറി മറിഞ്ഞത്. കാറുകളുമായി എത്തിയ കണ്ടയ്നര്‍ ലോറിയാണ് മറിഞ്ഞത്. ഇതിലുണ്ടായിരുന്ന കാറുകള്‍ നീക്കിയെങ്കിലും ലോറി ഇത് വരെ മാറ്റാനായിട്ടില്ല. റോഡിന് കുറുകെയാണ് മറിഞ്ഞ ലോറി കിടക്കുന്നത്. ഇത് വഴിയുള്ള വണ്ടികള്‍ ഇപ്പോള്‍ എടത്വാ ചങ്ങനാശ്ശേരി റൂട്ടില്‍ തിരിച്ച് വിടുകയാണ്. ഇപ്പോള്‍ തന്നെ പതിമൂന്ന് കിലോമീറ്റര്‍ നീളത്തില്‍ ബ്ലോക്ക് ഉണ്ട് ഇവിടെ.

13844221_1167794123242380_769969625_o
പുന്നപ്രയില്‍ തന്നെ മാര്‍ക്കറ്റിന് സമീപം പൊതുമരാമത്തിന്റെ ടൈലുകള്‍ പാകുന്ന ജോലികള്‍ നടക്കുന്നതിനാല്‍ ശനിയാഴ്ച മുതല്‍ പാതയുടെ ഒരു വശത്ത് കൂടി മാത്രമാണ് വാഹനങ്ങള്‍ കടത്തി വിടുന്നത്. ഇക്കാരണം കൊണ്ട് തന്നെ തിരക്കുള്ള സമയങ്ങളില്‍ ഒന്നും രണ്ടും മണിക്കൂറുകള്‍ ബ്ലോക്ക് ഉണ്ടാകുന്നത് സ്ഥിരമാണ്. ഇത്തരത്തില്‍ ബ്ലോക്ക് മൂലം പൊറുതിമുട്ടി ഇരിക്കുന്ന സമയത്താണ് ഇപ്പോള്‍ ഇരുട്ടടി പോല ഈ അപകടവും ആലപ്പുഴയെ കുരുക്കിലാക്കിയിരിക്കുന്നത്. റോഡ് മാര്‍ഗ്ഗം തൊട്ടടുത്ത ജില്ലകളില്‍ ജോലിയ്ക്ക് പോകേണ്ട ഉദ്യോഗസ്ഥരില്‍ പലരും ലീവെടുത്ത് വീട്ടിലേക്ക് മടങ്ങി. ദീര്‍ഘ ദൂര യാത്രക്കാരാണ് ബ്ലോക്കില്‍ ഏറെ വലയുന്നത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here