കൃഷി വകുപ്പ് ഡയറക്ടറെ മാറ്റി

0

പച്ചത്തേങ്ങ സംഭരണത്തില്‍ ക്രമക്കേട് നടത്തിയ കൃഷി വകുപ്പ് ഡയറക്ടര്‍ അശോക് തെക്കനെ മാറ്റി. യുഡിഎഫ് ഭരണകാലത്താണ്  ക്രമക്കേട് നടത്തിയത്. അശോക് തെക്കനെതിരെ വിജിലന്‍സ് അന്വേഷണത്തിന് കൃഷിമന്ത്രി ശുപാര്‍ശ ചെയ്തിട്ടുണ്ട്. കൃഷി വകുപ്പ് സെക്രട്ടറി രാജുനാരായണ സ്വാമിയ്ക്ക് താല്‍കാലിക ചുമതല നല്‍കി.

മറ്റ് സംസ്ഥാനങ്ങള്‍ക്കും ഇടനിലക്കാര്‍ക്കും ലാഭം കിട്ടുന്ന വിധത്തില്‍ അധികാര ദുര്‍വിനിയോഗം ചെയ്യുകയായിരുന്നു തെക്കന്‍. കേരളത്തിലെ നാളികേര കര്‍ഷകര്‍ക്ക് കിട്ടേണ്ട ഗുണം തെക്കന്റെ ഇടപെടലുകള്‍ കൊണ്ട് കിട്ടാതെ പോകുകയും ചെയ്തു.

Comments

comments

youtube subcribe