ഇന്റിഗോ വിമാനത്തില്‍ ബഹളം വച്ചയാള്‍ മാനസികരോഗി

0

ഇന്റിഗൊ വിമാനത്തില്‍ ബഹളമുണ്ടാക്കിയ ആള്‍ മാനസിക രോഗിയാണെന്ന് സ്ഥിരീകരിച്ചു.ദുബായ് കോഴിക്കോട് ഇന്റിഗോ വിമാനത്തില്‍ ഇന്ന് രാവിലെയായിരുന്നു സംഭവം. ഇയാളെ എയര്‍പോര്‍ട്ട് അധികൃതര്‍ വിശദമായി ചോദ്യം ചെയ്തിരുന്നു. കോക്ക് പിറ്റിനു സമീപത്താണ് ഇയാള്‍ ബഹളമുണ്ടാക്കിയത്. യാത്രക്കാരില്‍ ചിലര്‍ ചോദ്യം ഇത്ചെയ്തതിനെ തുടര്‍ന്ന് ഇയാള്‍ അക്രമാസക്തമായിരുന്നു. അപ്പോഴേക്കും യാത്രക്കാര്‍ ചേര്‍ന്ന് ഇയാളെ കീഴ്പെടുത്തി. സംഘര്‍ഷം നടന്നതിനെ തുടര്‍ന്ന് അടിയന്തിരമായി വിമാനം മുബൈ എയര്‍ പോര്‍ട്ടില്‍ ഇറക്കിയിരുന്നു. അവിടെനിന്ന് ഇയാളെ വിശദമായ ചോദ്യം ചെയ്യലിന് വിധേയനാക്കിയിരുന്നു. അപ്പോഴെല്ലാം ഇയാള്‍ പരസ്പര വിരുദ്ധമായി ആണ് സംസാരിച്ചത്.

മതിയായ ചികിത്സയ്ക്ക് ശേഷം ഇയാളെ നാട്ടിലെത്തിക്കും എന്നാണ് എയര്‍പോര്‍ട്ട് അധികൃതര്‍ നല്‍കുന്ന വിശദീകരണം.

Comments

comments

youtube subcribe