നിലപാടുകളിലൂടെ ലോകം ഇനി മഹാശ്വേതാ ദേവിയെ ഓര്‍ക്കും

വരികളിലൂടെ ഓര്‍ക്കപ്പെടുന്നതിനേക്കാള്‍ അധികമായി മഹാശ്വേതാദേവി ഇനി ഓര്‍ക്കപ്പെടുക അവരുടെ നിലപാടുകളിലൂടെയായിരിക്കും. പാവപ്പെട്ടവരുടേയും അടിച്ചമര്‍ത്തപ്പെട്ടവരുടേയും മുന്നില്‍ വന്ന് നിന്ന് അവരുടെ ശബ്ദമായി മഹാശ്വേതാദേവി എന്നും നിറ‍ഞ്ഞ് നിന്നു.അസുഖം കൂടി കൊല്‍ക്കത്തിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെടുന്നത് വരെ അവര്‍ അടിച്ചമര്‍ത്തപ്പെട്ടവരുടെ കൂടെയായിരുന്നു.

ഓരേ സമയം ബീഹാർ, മധ്യപ്രദേശ്, ഛത്തീസ്‌ഗഢ് തുടങ്ങിയ പ്രദേശങ്ങളിലെ ആദിവാസികളുടെ ക്ഷമത്തിനായി  പൊരുതുന്ന സാമൂഹ്യ പ്രവര്‍ത്തകയും അവരുടെ തണലായും ഈ എഴുത്തുകാരി മാറി. രാജ്യത്തുടനീളമുള്ളവര്‍ ഈ സാന്നിധ്യം നേരിട്ടറിഞ്ഞവരാണ്. എന്തിന്  നമ്മുടെ കൊച്ചു കേരളം വരെ ചെങ്ങറ, മൂലമ്പള്ളി തുടങ്ങി കേരളത്തിന്റെ സ്പന്ദനങ്ങളിലും മഹാശ്വേതാദേവി എത്തി. ബംഗാളിലെ ഇടതുപക്ഷ ഗവണ്മെന്റിന്റെ വ്യവസായിക നയങ്ങളെ എതിർത്ത മഹാശ്വേത, വ്യവസായിക ആവിശ്യങ്ങൾക്കായി, തുശ്ചമായ വിലയ്ക്ക് കൃഷി ഭൂമി ഏറ്റെടുക്കുന്നതിനെ വിമർശിക്കുകയും കാർഷിക സമരങ്ങൾക്ക് നേതൃത്വം നൽകുകയും ചെയ്തു.  ബംഗാൾ ഗവണ്മെന്റിന്റെ സിംഗൂരിലെയും നന്ദിഗ്രാമിലെയും വിവാദനയങ്ങളെ എതിർക്കുന്നത്തിൽ മഹാശ്വേത ശ്രദ്ധേയമായ പങ്കു വഹിച്ചിരുന്നു. 1926-ൽ ബംഗ്ലാദേശിന്റെ തലസ്ഥാനമായ ധാക്കയിൽ സാഹിത്യ പശ്ചാത്തലമുള്ള, ഹിന്ദു ബ്രാഹ്മണ കുടുംബത്തിലാണ് മഹാശ്വേത ജനിച്ചത്.

⇦ വാർത്തകൾ അറിയൂ ഫേസ്ബുക്കിലൂടെ!!! നിങ്ങളുടെ ഫേസ്ബുക്കിൽ Latest News updates ലഭിക്കുവാൻ 24 News ഒഫിഷ്യൽ ഫേസ്ബുക്ക് പേജ് like ചെയ്യുക.
youtube subcribe
SHARE