ഓഗസ്റ്റ് ഒന്ന് മുതല്‍ ഹെല്‍മറ്റ് പരിശോധന പെട്രോള്‍ പമ്പുകളില്‍

ഹെല്‍മറ്റ് പരിശോധന കര്‍ശനമാക്കുന്നതിന്റെ ഭാഗമായി ഓഗസ്റ്റ് ഒന്നു മുതല്‍ പെട്രോള്‍ പമ്പുകളില്‍ ഹെല്‍മറ്റ് പരിശോധന നടക്കും. മോട്ടോര്‍വാഹന വകുപ്പിന്റെ നേതൃത്വത്തില്‍ ആദ്യഘട്ടത്തില്‍ ബോധവല്‍ക്കരണവും ലഘുരേഖ വിതരണവുമാണ് ഉണ്ടാകുക.
തിരക്കുള്ള റോഡുകളിലെ വാഹന പരിശോധന യാത്രക്കാര്‍ക്ക് ബുദ്ധിമുട്ട് ഉണ്ടാക്കുന്നതിനാലാണ് പുതിയ മാറ്റം. തുടര്‍ച്ചയായി ഹെല്‍മറ്റ് ധരിക്കാത്തവര്‍ക്കെതിരെ നടപടിയുണ്ടാകും.

NO COMMENTS

LEAVE A REPLY