മതം മാറാൻ ഇനി ആണില്ല

- ജിതി രാജ്

ഐഎസ് ഭീകരതയും മതംമാറ്റവും ചർച്ചയാകുമ്പോൾതന്നെ വർഷങ്ങളായി നടന്നുകൊണ്ടിരിക്കുന്ന നിർബന്ധിത മതപരിവർത്തനം ഇന്നും തുടർക്കഥയാണ്. മലപ്പുറം ജില്ലയിലെ അരീക്കോട്ടെ ദളിത് കുടുംബത്തിലെ മുഴുവൻ ആൺകുട്ടികളും മതപരിവർത്തനത്തിന്റെ ഇരകളാണ്.

നാല് വർഷക്കാലയളവിലാണ് ഈ കുടുംബത്തിലെ മൂന്ന് ആൺകുട്ടികളും ഇസ്ലാം മതത്തിലേക്ക് ആകൃഷ്ടരാകുന്നത്. അവശേഷിക്കുന്ന ഒരാൾകൂടി മതംമാറുമോ എന്ന ആശങ്കയിലാണ് സഹോദരിമാർ.

സുന്നി, തബ് ലീഗ് വിഭാഗങ്ങളിലേക്കാണ് ഇവർ പരിവർത്തനപ്പെട്ടിരിക്കുന്നത്. ഇതിനായി അരീക്കോട് മേഖലയിൽ നിരവധി സംഘടനകൾ പ്രവർത്തിക്കുന്നുണ്ടെന്നാണ് ട്വന്റിഫോർ ന്യൂസ് അന്വേഷണത്തിൽ കണ്ടെത്തിയത്.

ചില പ്രലോഭനങ്ങളാണ് ഇളയ സഹോദരനെ മതം മാറ്റത്തിന് പ്രേരിപ്പിച്ചതെന്നുമാണ് കുടുംബാംഗങ്ങൾ പറയുന്നത്. ഈ കുടുംബത്തിലെ അടുത്ത തലമുറയും മതപരിവർത്തന റാക്കറ്റുകളുടെ വലയിൽ വീഴുമെന്ന ഭീതിയിലാണ് ഇവർ.

 

⇦ വാർത്തകൾ അറിയൂ ഫേസ്ബുക്കിലൂടെ!!! നിങ്ങളുടെ ഫേസ്ബുക്കിൽ Latest News updates ലഭിക്കുവാൻ 24 News ഒഫിഷ്യൽ ഫേസ്ബുക്ക് പേജ് like ചെയ്യുക.
Click here to download Firstnews