Advertisement

തൊഴിൽ, വീട്, ഹൂറി മതം മാറ്റത്തിനുള്ള വാഗ്ദാനങ്ങൾ

July 30, 2016
Google News 1 minute Read

മതത്തിന്റെ തത്വശാസ്ത്രങ്ങളല്ല ദാരിദ്രത്തിന്റെ നടുവിൽ വെച്ചുനീട്ടപ്പെടുന്ന മോഹന വാഗ്ദാനങ്ങളാണ് അരീക്കോട്ടെ കൂട്ട മതംമാറ്റത്തിന് പിന്നിലെന്ന് വ്യക്തമാവുകയാണ്. ദളിത് കുടുംബം നേരിടുന്ന കടുത്ത ദാരിദ്രം ലക്ഷ്യംവെച്ചെത്തിയവരാണ് ഇവരെ മതംമാറ്റത്തിലേക്ക് തള്ളിവിട്ടത്.

നാലാൺമക്കളിലെ ഇളയ ആൺ കുടുംബത്തിലേക്ക് തിരിച്ചെത്തിയത് ഈ പ്രക്രിയ യിലെ കയ്പ് തിരിച്ചറിഞ്ഞാണ്. തന്റെ അനുഭവങ്ങൾ ഇയാൾ ട്വന്റിഫോർ ന്യൂസിനോട് വെളിപ്പെടുത്തി.

പണം ജോലി മറ്റ് ജീവിത സൗഭാഗ്യങ്ങൾ ഒക്കെ വാഗ്ദാനങ്ങളിലുണ്ട്. ഒരു മറപ്പുര പോലുമില്ലാതെ ഞെങ്ങി ഞെരുങ്ങുന്ന അമ്മയുടേയും അഞ്ച് സഹോദരിമാരുടേയും കണ്ണുവനീരിനു മുന്നിൽ മതസംഹിതകളും തത്വങ്ങളുമല്ലെ തന്നെ ആകർഷിച്ചതെന്ന് ഇയാൾതന്നെ പറഞ്ഞു.

മൂത്ത സഹോദരൻമാരുടെ വഴിയെ പോയെങ്കിലും താന്റെ അനാഥത്വം തിരിച്ചറിഞ്ഞു. സ്‌നേഹ നിർഭരമായ മടക്കിവിളികൾ അയാളെ ഉണർത്തി. മതം മാറ്റാൻ ആധുനിക വിനിമയ മാർഗ്ഗങ്ങൾ ഉപയോഗിക്കുന്ന വിദഗ്ധരും സമർത്ഥരുമായ ഒരു ഗ്രൂപ്പ് പ്രവർത്തി ക്കുന്നതായും ഇയാൾ ട്വന്റിഫോർ ന്യൂസിനോട് പറഞ്ഞു. മുമ്പ് മതം മാറിയ തന്റെ സഹോദരൻമാരും അവരുടെ സുഹൃത്തുക്കളും ഇക്കൂട്ടത്തിലുണ്ട്. തന്നെ പ്രലോഭിപ്പിച്ചതും ഇവർതന്നെ.

സ്വർഗ്ഗത്തിലല്ല ഭൂമിയിൽതന്നെ ഹൂറിയേയും അവർ വാഗ്ദാനം ചെയ്തു. തന്നെ പോലെ തന്നെ മതപരിവർത്തനത്തിന് വിധേയയായ ഒരു പെൺകുട്ടിയെ വിവാഹം ചെയ്ത് നൽകാമെന്ന വാഗ്ദാനവും ലഭിച്ചുവെന്നും വെളിപ്പെടുത്തൽ.

പണം, ജോലി, പെണ്ണ് വാഗ്ദാനപ്പെരുമഴയിൽ വഴുതി വീഴുന്നവർ മതത്തിന്റെ അർത്ഥം പോലുമറിയാതെയാണ് പുതിയ മതത്തെ എടുത്തണിയുന്നത്. അതുകൊണ്ടുതന്നെ യാണ് മതം ഒരിക്കലും പറയാത്ത അയുധ പോരാട്ടത്തിന് ഇവർ തയ്യാറാകുന്നത്.

കൂടുതൽ വായിക്കാം –

മതം മാറാൻ ഇനി ആണില്ല

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here