കബാലി 320 കോടി കടന്നു

0

രജനികാന്ത് ചിത്രമായ കബാലിയുടെ ആദ്യവാര കലക്ഷന്‍ റിപ്പോര്‍ട്ട് പുറത്തുവിട്ട് നിർമാതാവ് കലൈപുലി എസ് താണു. ആദ്യ ആറുദിവസം കൊണ്ട് ചിത്രം 320 കോടി രൂപയാണ് കലക്ട് ചെയ്തതെന്ന് താണു അറിയിച്ചു. കബാലിയുടെ ലോകം മുഴുവനുമുള്ള കളക്ഷൻ കണക്കുകളാണ് നിർമാതാവ് തന്നെ പുറത്തു വിട്ടത്. ആദ്യ രണ്ടു ദിനം കൊണ്ടു തന്നെ ചിത്രം 100 കോടി ക്ലബ്ബിൽ കടന്നിരുന്നു. അടുത്ത 60 ദിവസത്തിൽ ചിത്രം 1000 കോടി രൂപ നേടുമെന്നാണ് കണക്കു കൂട്ടൽ. എങ്കിൽ ഇന്ത്യൻ സിനിമയിൽ അത് ചരിത്രമാകും.

ചെന്നൈയില്‍ നടന്ന കബാലിയുടെ വിജയാഘോഷത്തിലാണ് താണു കലക്ഷന്‍ റിപ്പോര്‍ട്ടുകള്‍ പുറത്തുവിട്ടത്.

Comments

comments

youtube subcribe