ഭക്ഷ്യവിഷബാധ ; 23 വിദ്യാർത്ഥികൾ ആശുപത്രിയിൽ

മൈലം ജി.വി. രാജ സ്‌പോർട്‌സ് സ്‌കൂളിലെ 23 വിദ്യാർത്ഥികളെ ഭക്ഷ്യവിഷബാധയേറ്റത് മൂലം ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ശാരീരിക അസ്വാസ്ത്യങ്ങളെ തുടർന്ന് ആദ്യം 15 കുട്ടികളെ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചിരുന്നു. പിന്നീട് 8 പേരെ കൂടി ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.

അമൻ (13), ആസിഫ് (13) ശ്യാം (15), ജലീൽ (16), വിഷ്ണു (14) എന്നീ ആൺ കുട്ടികളേയും സിമി (15), നിവ്യ (14) എന്നീ പെൺകുട്ടികളേയുമാണ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. സഞ്ജുവിനെ (12) എസ്.എ.ടി. ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

അതേസമയം നേരത്തെ അഡ്മിറ്റാക്കിയ 15 പേരുടേയും ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടർമാർ അറിയിച്ചു. ഇവരുടെ രക്ത സാമ്പിളുകൾ പരിശോധനയ്ക്കായി അയച്ചിരിക്കുകയാണ്. അതിന്റെ ഫലം നോക്കിയായിരിക്കും ഇവരെ ഡിസ്ചാർജ് ചെയ്യുക. വയറിളക്കവും ഛർദ്ദിലും വയറു വേദനയുമായി ഇന്ന് പുലർച്ചെ 12.15നാണ് ഈ 15 വിദ്യാർത്ഥികളെ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചത്.

ജ്യോതിലക്ഷ്മി (15), ആൻസി സാറ (15), പാർവതി (15), അശ്വതി (16) വിനിമോൾ (15) അനുരാധ (15), ആരതി (15), നീലിമ (15), ദേവിക മുരളി (15), പഞ്ചമി (15), ഫിമിന (15), അതുല്യ (15), ജിബി (15) എന്നിവരാണ് മെഡിക്കൽ കോളേജിൽ നേരത്തേ ചികിത്സയിലുള്ളവർ. ഹോസ്റ്റലിൽ നിന്നും കഴിച്ച കപ്പയും മീൻ കറിയുമാണ് പ്രശ്‌നമുണ്ടാക്കിയതെന്ന് ചില കുട്ടികളും ബീഫ് കഴിച്ചാണ് പ്രശ്‌നമുണ്ടാക്കിയതെന്ന് ചില കുട്ടികളും പറയുന്നു.

⇦ വാർത്തകൾ അറിയൂ ഫേസ്ബുക്കിലൂടെ!!! നിങ്ങളുടെ ഫേസ്ബുക്കിൽ Latest News updates ലഭിക്കുവാൻ 24 News ഒഫിഷ്യൽ ഫേസ്ബുക്ക് പേജ് like ചെയ്യുക.
Click here to download Firstnews
SHARE