മതസംരക്ഷകരെ കൊണ്ട് ഹിന്ദു മതം അപകടത്തിലായെന്ന് ബിജെപി എംപി ഉദിത് രാജ്

0

മതസംരക്ഷകരെ കൊണ്ട് ഹിന്ദു മതം അപകടത്തിലായിരിക്കുകയാണെന്ന് ബിജെപി എംപി ഉദിത് രാജ്. ദളിത് സമുദായത്തിലുള്ളവരെ മറ്റ് മതങ്ങള്‍ സ്വീകരിക്കുന്നതല്ല മറിച്ച് ഇത്തരം സംരക്ഷകരാണ് മതത്തെ അപകടത്തിലാക്കുന്നെന്നാണ് എം.പി പറഞ്ഞത്. ക്ഷേത്രങ്ങളുടെ വാതില്‍ ദളിതര്‍ക്ക് നേരെ അടഞ്ഞ് കിടക്കുകയാണ്. അതുകൊണ്ടാണ് മറ്റ് മതങ്ങളിലേക്ക് അവര്‍ പോകുന്നത്. ഇറാന്‍, ഫിലിപെയ്ന്‍സ്, കസാക്കിസ്ഥാന്‍, തായ് ലാന്റ് എന്നിവിടങ്ങളില്‍ ഹിന്ദുമത വിശ്വാസികളുടെ എണ്ണം ഗണ്യമായി കുറഞ്ഞു. ഇതിന് കാരണം സ്വന്തം മതത്തിനോട് ജനങ്ങള്‍ക്ക് ഉത്തരവാദിത്തം ഇല്ലാത്തതാണ്. ഇത് പോലെ തന്നെ ഇന്ത്യയിലും ഹിന്ദുമതത്തിന് നിലനില്‍ക്കാന്‍ പ്രയാസമാകും. ദളിതര്‍ക്കെതിരെ ആക്രമണം ഉണ്ടാകുമ്പോള്‍ അതിനെതിരെ പ്രതികരിക്കാനും ദളിതര്‍ മാത്രം രംഗത്ത് എത്തുന്നത് തന്നെ അത്ഭുതപ്പെടുത്തുന്നുവെന്നും അദ്ദേഹം പറഞ്ഞു.

Comments

comments

youtube subcribe