മരുഭൂമിയിലെ ആനയിലെ രണ്ടാം ഗാനം എത്തി.

0

ആക്ഷേപഹാസ്യവുമായി വികെ പ്രകാശ്-ബിജു മേനോന്‍ ടീമിന്റെ മരുഭൂമിയിലെ ആനയുടെ രണ്ടാമത്തെ ഗാനം എത്തി. പി.ജയചന്ദ്രന്‍ പാടിയ ഗാനമാണ് എത്തിയിരിക്കുന്നത്. ക്യാരക്ടര്‍ റിവേഴ്‌സല്‍ കോമഡിയാണ് ചിത്രം. അറബി കഥാപാത്രമായാണ് ബിജു മേനോന്‍ ചിത്രത്തിലെത്തുന്നത്. രതീഷ് വേഗയാണ് സംഗീതസംവിധാനം.

വൈ.വി. രാജേഷാണ് ചിത്രത്തിന്റെ കഥാകൃത്ത്. അജയ് ഡേവിഡ് കാച്ചപ്പള്ളിയാണ് ക്യാമറ.സംസ്‌കൃതി ഷേണായി, സനുഷ, ലാലു അലക്‌സ്, പാഷാണം ഷാജി, മേജര്‍ രവി, ഹരീഷ് തുടങ്ങിയവരാണ് സിനിമയിലെ മറ്റു കഥാപാത്രങ്ങള്‍ക്ക് വേഷമിടുന്നത്.

Comments

comments

youtube subcribe