സൗദിയില്‍ കുടുങ്ങിക്കിടക്കുന്നവരെ നാട്ടിലെത്തിക്കും

സൗദി അറേബ്യയിലെ ജിദ്ദയില്‍ ജോലി ഇല്ലാതായ ഇന്ത്യന്‍ തൊഴിലാളികളെ എക്സിറ്റ് വിസയില്‍ ഇന്ത്യയിലെത്തിക്കാന്‍ സൗദി അറേബ്യയുമായി ധാരണയായി. വിദേശകാര്യ മന്ത്രി സുഷമാ സ്വരാജിന്റെ നിര്‍ദേശ പ്രകാരം വിദേശകാര്യ സഹമന്ത്രി വി.കെ സിംഗ് ഇടപെട്ടാണ് നടപടികള്‍ വേഗത്തിലാക്കിയത്. പതിനായിരത്തോളം പേരാണ് അവിടെ കുടുങ്ങികിടക്കുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍. ജോലിയില്ലാതായതോടെ ഇവര്‍ പട്ടിണിയിലാണെന്ന വാര്‍ത്തകള്‍ കഴിഞ്ഞ ദിവസമാണ് പുറത്ത് വന്നത്.

⇦ വാർത്തകൾ അറിയൂ ഫേസ്ബുക്കിലൂടെ!!! നിങ്ങളുടെ ഫേസ്ബുക്കിൽ Latest News updates ലഭിക്കുവാൻ 24 News ഒഫിഷ്യൽ ഫേസ്ബുക്ക് പേജ് like ചെയ്യുക.
Click here to download Firstnews