ട്രോളിംഗ് നിരോധനം ഇന്ന് അവസാനിയ്ക്കും ബോട്ടുകള്‍ ഇന്ന് കടലിലേക്ക്

0

സംസ്ഥാനത്ത് ട്രോളിംഗ് നിരോധനം ഇന്ന് അവസാനിക്കും. കഴിഞ്ഞ 47ദിവസത്തെ വറുതിയുടെ ദിനങ്ങള്‍ക്ക് അവസാനം പ്രതീക്ഷയോടെ മത്സ്യബന്ധന ബോട്ടുകള്‍ ഇന്ന് അര്‍ദ്ധ രാത്രിയോടെ കടലിലിറങ്ങും.
ഇതോടെ കേരളത്തിലെ ഹാര്‍ബറുകള്‍ സജീവമാകും. കൂടുതല്‍ മത്സ്യം വിപണിയിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. എന്നാല്‍ ട്രോളിംഗ് ആരംഭിക്കുുന്നതിന് തൊട്ട് മുമ്പ് വരെ കാര്യമായി മത്സ്യം ലഭിച്ചിരുന്നില്ല. ട്രോളിംഗ് കാലഘട്ടം കഴിയുന്നതോടെ ചാകര ലഭിക്കുമെന്നാണ് മത്സ്യതൊഴിലാളികളുടെ പ്രതീക്ഷ.

Comments

comments

youtube subcribe