മുൻ മുഖ്യമന്ത്രിമാർ സർക്കാർ ചിലവിൽ സുഖിക്കണ്ടന്ന് സുപ്രീം കോടതി

0

മുൻ മുഖ്യ മന്ത്രിമാരും മുൻമന്ത്രിമാരും സർക്കാർ ചിലവിൽ കഴിയേണ്ടതില്ലന്ന് സുപ്രീം കോടതി. എല്ലാ സംസ്ഥാനങ്ങളിലും മുഖ്യമന്ത്രിമാരും മന്ത്രിമാരും ഭരണം കഴിഞ്ഞാലുടൻ സര്‍ക്കാര്‍ അനുവദിച്ചിട്ടുള്ള ഭവനങ്ങളും ഒഴിയണമെന്ന് സുപ്രീം കോടതി തിങ്കളാഴ്ച ഉത്തരവ് പുറപ്പെടുവിച്ചു. സംസ്ഥാനങ്ങളിൽ മുന്‍ മുഖ്യമന്ത്രിമാര്‍ക്ക് സര്‍ക്കാര്‍ വസതികള്‍ അനുവദിച്ചിട്ടില്ലെന്നും ഭരിക്കുമ്പോൾ കിട്ടുന്ന ഇത്തരം സൗകര്യങ്ങളിൽ അവകാശ വാദങ്ങള്‍ പാടില്ലെന്നും സുപ്രീംകോടതി പറഞ്ഞു.

ഉത്തർ പ്രദേശിലെ ആറ് മുൻമുഖ്യമന്ത്രിമാരാണ് ഇപ്പോൾ സർക്കാർ വസതികളിൽ കഴിയുന്നത്. ഇവർക്ക് വീടൊഴിയാൻ രണ്ടു മാസത്തെ സാവകാശം കോടതി നൽകി. കല്യാൺ സിംഗ് , മുലായം സിംഗ് യാദവ് , മായാവതി , നാരായൺ ദത്ത് തിവാരി , രാം നരേഷ് യാദവ് എന്നിവരോടാണ് വസതികൾ ഒഴിയാൻ ആവശ്യപ്പെട്ടിരിക്കുന്നത്. ലക്‌നൗവിലെ ഏറ്റവും സമ്പന്നമായ വിക്രമാദിത്യ മാർഗിലും , പോഷ് മാൾ റോഡിലുമുള്ള മണിമാളികകളിലാണ് ഇവരിപ്പോൾ സർക്കാർ ചിലവിൽ താമസിക്കുന്നത്.

Comments

comments