‘മദ്യം വായിലൊഴിച്ചു, അവളത് ആർത്തിയോടെ ഉള്ളിലാക്കി’ അമിർ ഉൾ അത് വെളിപ്പെടുത്തുന്നു

jisha murder case

ജിഷ വധക്കേസിൽ കുറ്റപത്രം ഈ മാസം 15 ന് മുമ്പായി സമർപ്പിക്കും. ആമിർ ഉൾ ഇസ്ലാമിനെ മാത്രം പ്രതി ചേർത്താണ് കുറ്റപത്രം തയ്യാറാക്കിയിരിക്കുന്നത്. ലൈംഗിക താൽപര്യമാണ് കൊലപാതകത്തിലേക്ക് നയിച്ചിരിക്കുന്നതെന്ന ആമിറിന്റെ കുറ്റ സമ്മതമാണ് പ്രസക്ത ഭാഗം. ലൈംഗികാമായി പീഡിപ്പിക്കാൻ ശ്രമിക്കവെ എതിർത്ത ജിഷയോടുള്ള പ്രതികാരമാണ് ക്രൂരമായ കൊലപാതകത്തിലെത്തിച്ചതെന്നും കുറ്റപത്രത്തിൽ പറയുന്നു. അമിറിന്റെ മോഴിയെ അടിസ്ഥാനപ്പെടുത്തിയാണ് കുറ്റപത്രം തയ്യാറാക്കിയിരിക്കുന്നത്.

കുറ്റപത്രത്തിലെ പ്രധാന ഭാഗങ്ങൾ

വീട്ടിൽ മറ്റാരുമില്ലെന്ന് മനസ്സിലാക്കി വൈകിട്ട് അഞ്ചുമണിയോടടുത്ത് ജിഷയുടെ വട്ടോളിപ്പടിയിലെ വീട്ടിലെത്തി. വാതിൽ പൂട്ടിയിട്ടില്ലായിരുന്നു. വാതിലിനടുത്തെ ത്തിയപ്പോൾ തന്നെ ഉള്ളിൽ നിൽക്കുകയായിരുന്ന ജിഷ എന്നെ കണ്ടു. ഉടൻ അവൾ പുറത്തേക്കുവന്ന് എന്നോടു കടന്നുപോകാൻ പറഞ്ഞ് ചെരുപ്പ് ഊരി മുഖത്തടിച്ചു. പെട്ടെന്നുണ്ടായ ആക്രമണത്തിൽ പകച്ചുപോയി. എതാനും മിനിട്ടുകൾ അവിടെ നിന്നു. തിരിച്ച് അൽപദൂരം നടന്നപ്പോൾ ജിഷയെ അനുഭവിക്കണമെന്ന തോന്നൽ ശക്തമായി.

തിരിച്ചുവരുമ്പോൾ ജിഷ വാതിൽക്കൽ തന്നെ നിൽക്കുകയായിരുന്നു. ഞാൻ ശക്തിയായി തള്ളി അവളെ വീടിനുള്ളിലാക്കി. ഉള്ളിലേക്ക് കടന്നപ്പോൾ ചാടിയെഴുന്നേറ്റ ജിഷ എന്നെ ബലപ്രയോഗത്തിലൂടെ പുറത്താക്കാൻ ശ്രമിച്ചു. ഇതിനിടയിൽ ഞാൻ കാൽ കൊണ്ട് തുറന്നുകിടന്ന വാതിൽ അടച്ചു.

മൽപ്പിടുത്തത്തിനിടയിൽ പിന്നിൽനിന്നും കെട്ടിപ്പുണരാൻ ശ്രമിച്ചപ്പോൾ അവൾ കൈയിൽ കടിച്ചു. ഈയവസരത്തിൽ ഞാൻ അവളുടെ തോളിലും കടിച്ചു. തുടർന്ന് കൈയിൽ കരുതിയിരുന്ന കത്തിയെടുത്തു. പിന്നീട് നടന്ന പിടിവലിയിൽ ജിഷയുടെ മുഖത്തും ദേഹത്തുമെല്ലാം പലവട്ടം കത്തി കൊണ്ടു. കത്തിപിടിച്ചിരുന്ന കയ്യിൽ ജിഷ ബലമായി പിടിച്ചിരുന്നതിനാൽ കുത്തും വെട്ടുമൊന്നും ഉദ്ദേശിച്ച രീതിയിൽ ഏറ്റില്ല.

ഇതിനിടയിൽ ജിഷയുടെ ചുരിദാർ ബോട്ടം വലിച്ചഴിച്ചു. ഇത് നേരയാക്കുന്നതിലേക്ക് ജിഷ ഒരു നിമിഷം തിരിഞ്ഞു. ഈ സമയം ശരീരത്തോടു ചേർത്തുപിടിച്ച് ജിഷയുടെ മുതുകിൽ കുത്തി. അപ്പോഴും ജിഷയുടെ ശക്തി കുറഞ്ഞില്ല. പിന്നീട് കഴുത്തിൽ കത്തി കുത്തിയിറക്കി. ഈ സമയം കഴുത്തിൽ ചുറ്റിയിരുന്ന ഷാൾ മുറുക്കി ഒച്ച പുറത്തുവരാതിരിക്കാനും ശ്രമിച്ചു. ഇതോടെ ജിഷയുടെ നിലതെറ്റി. അവൾ നിലത്തുവീണു. പിന്നെ മുന്നിലെ മുറിയിലെത്തി കതകിന്റെ ബോൾട്ട് ഇട്ടു. ഈ സമയം വെള്ളമെടുക്കാനായിരിക്കണം അവൾ അടുക്കളയുടെ ഭാഗത്തേക്ക് നിരങ്ങി നീങ്ങി. പിന്നാലെയെത്തി ഞാൻ അവളെ മുറിയിലേക്ക് വലിച്ചിഴച്ചു കൊണ്ടുവന്നു .

ഈ സമയം അർദ്ധബോധാവസ്ഥയിലായ അവൾ വെള്ളം ചോദിച്ചു. ഉടൻ ഞാൻ കൈയിലുണ്ടായിരുന്ന മദ്യം വായിലൊഴിച്ചു കൊടുത്തു. അത്യാർത്തിയോടെ അവളത് ഉള്ളിലാക്കി. തുടർന്നു താൻ ലൈംഗികബന്ധത്തിന് തയ്യാറായി . ദുർബലയായിരുന്നെങ്കിലും ഈയവസരത്തിലും ജിഷയുടെ നേരിയ പ്രതിഷേധമുണ്ടായിരുന്നു. നിലത്ത് കുനിഞ്ഞിരുന്ന് മുട്ടുകാൽ കൊണ്ട് ചരിഞ്ഞുകിടന്നിരുന്ന ജിഷയുടെ കാലുകൾ അകറ്റാൻ ശ്രമച്ചു. എന്നാൽ ഏറെ പണിപ്പെട്ടിട്ടും ഇതിനുള്ള നീക്കം വിജയിച്ചില്ല. ഇതോടെ ജിഷയോടുള്ള ദേഷ്യം ഇരട്ടിയായി.

പിന്നെ കത്തിയെടുത്ത് ജിഷയുടെ ജനനേന്ദ്രിയത്തിൽ പലതവണ കുത്തി. ശരീരത്തിന്റെ ചലനം നിലയ്ക്കുന്നതുവരെ നോക്കി നിന്നു. മരണം ഉറപ്പായതോടെ വീടിന്റെ മുൻവാതിലിന് സമീപം സ്ഥാപിച്ചിരുന്ന കോൺക്രീറ്റ് ജനാലയിലൂടെ പുറത്തേക്ക് നോക്കി. പരിസരത്ത് ആരുമില്ലെന്ന് ഉറപ്പായപ്പോൾ പിന്നിലെ വാതിലിലൂടെ പുറത്തിറങ്ങി സ്ഥലംവിട്ടു.

⇦ വാർത്തകൾ അറിയൂ ഫേസ്ബുക്കിലൂടെ!!! നിങ്ങളുടെ ഫേസ്ബുക്കിൽ Latest News updates ലഭിക്കുവാൻ 24 News ഒഫിഷ്യൽ ഫേസ്ബുക്ക് പേജ് like ചെയ്യുക.
Click here to download Firstnews