അനുനയം വേണ്ടാ,ഞങ്ങൾ ഒറ്റയ്ക്ക് നിന്നോളാം!!

0

 

നിയമസഭയിൽ പ്രത്യേക ബ്ലോക്കായി ഇരിക്കാനുള്ള തീരുമാനത്തിൽ ഉറച്ച് നിൽക്കുന്നതായി കേരളാ കോൺഗ്രസ് എം. യുഡിഎഫ് നേത്വത്തിന്റെ അനുനയ ശ്രമങ്ങളെല്ലാം വിഫലമായതായാണ് ലഭിക്കുന്ന ഏറ്റവും പുതിയ വിവരം. കെ.എം.മാണി ധ്യാനം കൂടാൻ പോയിരിക്കുന്നതിനാൽ നേരിട്ടുള്ള ചർച്ചകൾക്കും ഇനി സാധ്യതയില്ല.

ചരൽക്കുന്നിൽ ഈ മാസം ആറ്,ഏഴ് തീയതികളിൽ നടക്കുന്ന പാർട്ടി യോഗത്തിൽ തീരുമാനം പ്രഖ്യാപിക്കും. കെ.എം.മാണിയോട് ചില കോൺഗ്രസ് നേതാക്കൾ കാട്ടിയ ചതിയ്ക്ക് ഈ രീതിയിൽ മറുപടി എന്ന നിലപാടിലാണ് പാർട്ടി. ബാർക്കോഴ ആരോപണത്തിന് പിന്നിൽ തന്റെ മുഖ്യമന്ത്രിപദത്തിന് തടയിടാനുള്ള കോൺഗ്രസ് നേതാക്കളുടെ നീക്കമാണെന്നാണ് മാണി വിശ്വസിക്കുന്നത്.

കഴിഞ്ഞ ദിവസം യുഡിഎഫ് യോഗവും കേരളാ കോൺഗ്രസ് ബഹിഷ്‌കരിച്ചിരുന്നു.പിന്നാലെയാണ് നിയമസഭയിൽ പ്രത്യേക ബ്ലോക്കായി ഇരിക്കാനുള്ള പാർട്ടി തീരുമാനം. എംഎൽഎമാരും എംപിമാരും ഒറ്റക്കെട്ടായി നേതൃത്വത്തിനൊപ്പമുണ്ട്.

Comments

comments

youtube subcribe