അത് ഖിസ പാതിയിലാണ്…!!

കിസ്മത്തിലെ ആ വികാരഭരിത ഗാനത്തിന്റെ വരികൾ തെറ്റിച്ചു പാടുകയും എഴുതുകയും ചെയ്യുന്നവർക്ക് കവിയുടെ തിരുത്ത്. അത് കിസ അല്ല ഖിസ ആണെന്ന് പറയുന്നത് ഗാനരചയിതാവ് അൻവർ അലിയാണ്. തന്റെ ഫേസ്ബുക്ക് പോസ്റ്റിലാണ് അദ്ദേഹം ഇക്കാര്യം സൂചിപ്പിച്ചിരിക്കുന്നത്. ഗാനത്തിന്റെ പൂർണമായ വരികളും ഒപ്പം പോസറ്റ് ചെയ്തിട്ടുണ്ട്.

Captureഖിസ പാതിയിൽ കിതാബട
ച്ചിരുപാതപോലെ മടങ്ങിലും
കരയൊല്ല നാം ഹതാശരായ് കരളേ

ഖിസ പാതിയിൽ, ഇശൽ മുറിഞ്ഞുടൽ വേറിടും
സ്വരഗതി പോൽ
പിടയുന്നവർ പുഴുക്കൾ
നാമെങ്കിലും

ഖിസയതു തുടരും
നിള പോലേ നാമീ
അഴിമുഖമണയും

വെൺതിര മലർമാലകൾ
അണിയിക്കുമോ?
മുകിലത്തർ ചൊരിയുമോ?

അലയാഴി പൊൻ നിലാവിനാ-
ലിഴചേർത്തു രാവു വിരി, ച്ചതിൽ
ഇളവേൽക്കുവാൻ വിളിക്കയായ്
കരളേ….

പൊന്നാനിയിൽ പുരാതനം
പല ദർഗ്ഗകൾ
ഉരുവിടുമീ
പുകനാമ്പുകൾ ജപങ്ങൾ
നാമെങ്കിലും

കരയരുതിനി മേൽ;
മഴ പോലേ നാമീ
മണലഴി തിരളും

കണ്ണിമയടയാതെയെൻ
വിളികാത്തു നീ
ശരറാന്തലൊളിപോൽ
എരിയണേ….

⇦ വാർത്തകൾ അറിയൂ ഫേസ്ബുക്കിലൂടെ!!! നിങ്ങളുടെ ഫേസ്ബുക്കിൽ Latest News updates ലഭിക്കുവാൻ 24 News ഒഫിഷ്യൽ ഫേസ്ബുക്ക് പേജ് like ചെയ്യുക.
Click here to download Firstnews
SHARE