മലബാർ സിമന്റ്‌സ് അഴിമതി ;കുറ്റപത്രം സമർപ്പിച്ചു

0

മലബാർ സിമെന്റ്‌സ് അഴിമതി കേസിൽ വിജിലൻസ് കുറ്റപത്രം സമർപ്പിച്ചു. വ്യവസായി വി.എം.രാധാകൃഷ്ണനും മകനും ഉൾപ്പടെ 11 പേർ പ്രതികൾ. ലാമിനേറ്റഡ് ബാഗുകൾ ഇറക്കുമതി ചെയ്തതിൽ അഴിമതി നടന്നെന്ന കേസിലാണ് കുറ്റപത്രം സമർപ്പിച്ചിരിക്കുന്നത്.

2011ൽ വിജിലൻസ് രജിസ്റ്റർ ചെയ്ത കേസിലാണ് കുറ്റപത്രം സമർപ്പിച്ചിരിക്കുന്നത്.മുംബൈ ആസ്ഥാനമായ കമ്പനിയിൽ നിന്ന് അധികവില നല്കി ലാമിനേറ്റഡ് ബാഗ് വാങ്ങിയെന്നതാണ് കേസ്. ഇതിലൂടെ മലബാർ സിമെന്റ്‌സിന് 4.59 കോടി രൂപയുടെ നഷ്ടം സംഭവിച്ചിരുന്നു.

Comments

comments

youtube subcribe