സൗദി പ്രതിസന്ധി; മലയാളികളെ നാട്ടിലെത്തിക്കാൻ നടപടിയെടുക്കുമെന്ന് മന്ത്രി കെ ടി ജലീൽ

സൗദി പ്രശ്‌നത്തിൽ മലയാളികളെ നാട്ടിലെത്തിക്കാൻ നടപടിയെടുക്കുമെന്ന് മന്ത്രി കെ ടി ജലീൽ പറഞ്ഞു. സൗദിയിലെ മലയാളി സംഘടനകളെ ഏകോപിപ്പിക്കാൻ ശ്രമിക്കുമെന്നും മലയാളികളുടെ സുരക്ഷിതത്വം ഉറപ്പാക്കുന്നതിനുള്ള നടപടി കേന്ദ്ര സർക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടാകണമെന്നും ജലീൽ പറഞ്ഞു. സൗദിയിൽ മലയാളികൾ നേരിടുന്ന പ്രതിസന്ധിയെകുറിച്ച് ലോക്‌സഭ നിർത്തിവെച്ച് ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് പി കരുണാകരൻ എം പി നോട്ടീസ് നൽകി.

NO COMMENTS

LEAVE A REPLY