നർസിംഗ് റിയോയിലേക്ക്

 

റിയോ ഒളിംപിക്‌സിൽ നർസിംഗ് യാദവ് തന്നെ മത്സരിക്കും. നാഡ അച്ചടക്കസമിതിയുടേതാണ് തീരുമാനം.74 കിലോഗ്രാം ഫ്രീസ്റ്റൈൽ ഗുസ്തിയിലാണ് നർസിംഗ് മത്സരിക്കുക.

ഉത്തേജകമരുന്ന് ഉപയോഗിച്ചെന്ന് നാഡ കണ്ടെത്തിയതിനെത്തുടർന്ന് നർസിംഗിന്റെ മത്സരാർഥിത്വം അനിശ്ചിതത്വത്തിലായിരുന്നു.എന്നാൽ,താൻ മരുന്ന് ഉപയോഗിച്ചിച്ചിട്ടില്ലെന്നും തനിക്കെതിരെ ഗൂഢനീക്കം നടന്നിട്ടുണ്ടെന്നുമുള്ള നിലപാടിൽ ഉറച്ചു നിൽക്കുകയായിരുന്നു നർസിംഗ്. ഭക്ഷണത്തിൽ ആരെങ്കിലും നിരോധിത മരുന്ന് കലർത്തിയതാകാമെന്നും നർസിംഗ് പറഞ്ഞിരുന്നു.

NO COMMENTS

LEAVE A REPLY