ഹെൽമെറ്റ് വെച്ചാൽ ലഭിക്കാൻ പോകുന്ന സൗഭാഗ്യങ്ങൾ ഇവയാണ്

ഇരു ചക്ര വാഹനങ്ങളിൽ ഹെൽമെറ്റ് ധരിച്ചെത്തുന്നവർക്ക് മാത്രം പെട്രോൾ നൽകുക എന്ന പദ്ധതിയ്ക്ക് കൊച്ചിയിൽ തുടക്കമായി. വെയർ ഹെൽമെറ്റ്, ഗെറ്റ് പെട്രോൾ, ബി സേഫ് എന്ന് പേരിട്ട ക്യാമ്പൈൻ ഗതാഗതമന്ത്രി എ കെ ശശീന്ദ്രൻ ഉദ്ഘാടനം ചെയ്തു. ആദ്യ 15 ദിവസത്തെ ബോധവൽക്കറണ പദ്ധതിയിക്ക് ശേഷം ബേധഗതികളോടെ കൊച്ചി, കോഴിക്‌കോട്, തിരുവന്നതപുരം ജില്ലകളിൽ പദ്ധതി നടപ്പാക്കാനാണ് തീരുമാനം.

ഹെൽമെറ്റ് ധരിച്ച പമ്പിലെത്തുന്നവർക്ക് കൂപ്പൺ നൽകാനും മാസത്തിൽ നടുക്കെടുത്ത് സമ്മാനമായി അഞ്ച് ലിറ്റർ പെട്രോൾ സൗജന്യമായി നൽകാനും തീരുമാനമായി. പദ്ധതിയിൽ ജനങ്ങൾക്ക് എന്തെങ്കിലും ബുദ്ധിമുട്ടുകൾ ഉണ്ടെങ്കിൽ അത് പരിഹരിക്കുമെന്നും ഗതാഗതമന്ത്രി പറഞ്ഞു.

ഇന്ധന കമ്പനികൾക്കും പെട്രോൾ പമ്പുകൾക്കും ഇത് സംബന്ധിച്ച് നിർദ്ദേശം നൽകുമെന്നും റോഡപകടങ്ങൾ കുറയ്ക്കുന്നതിന്റെ ഭാഗമാണ് ഇത്തരം നടപടികളെന്നും ട്രാൻസ്‌പോർട് കമ്മീഷ്ണർ ടോമിൻ ജെ. തച്ചങ്കരി വ്യക്തമാക്കിയിരുന്നു. തീരുമാനത്തിലെ അപ്രയോഗികത പല കോണുകളിൽ നിന്നും ചൂണ്ടിക്കാട്ടിയിയിരുന്നുവെങ്കിലും പദ്ധതിയുമായി മുന്നോട്ടു പോകാനായിരുന്നു സർക്കാർ തീരുമാനം.

⇦ വാർത്തകൾ അറിയൂ ഫേസ്ബുക്കിലൂടെ!!! നിങ്ങളുടെ ഫേസ്ബുക്കിൽ Latest News updates ലഭിക്കുവാൻ 24 News ഒഫിഷ്യൽ ഫേസ്ബുക്ക് പേജ് like ചെയ്യുക.
Click here to download Firstnews
SHARE