ഉന സംഭവം; ആത്മഹത്യയ്ക്ക് ശ്രമിച്ച യുവാവ് മരിച്ചു

0

ഗുജറാത്തിലെ ഉന സംഭവത്തിൽ പ്രതിഷേധിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ച യുവാവ് മരിച്ചു. രാജ്‌കോട്ടിലെ ധൊറാജിൽവെച്ച് ജൂലൈ 19ന് ആത്മഹത്യക്കു ശ്രമിച്ച യോഗേഷ് ഹിരാബായ് സോളങ്കി (25) ആണ് അഹ്മദാബാദ് സിവിൽ ആശുപത്രിയിൽ മരിച്ചത്.

ആത്മഹത്യ ശ്രമത്തെ തുടർന്ന് രാജ്‌കോട്ടിൽ ചികിത്സയിലായിരുന്ന സോളങ്കിയെ സ്ഥിതി മോശമായതോടെയാണ് അഹ്മദാബാദ് സിവിൽ ആശുപത്രിയിൽ എത്തിച്ചത്. ദലിത് പീഡനത്തത്തെുടർന്ന് സംസ്ഥാനമാകെ നടന്ന വൻ പ്രതിഷേധ സമരങ്ങൾക്കിടെ ഇരുപതോളം പേരാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്.

ചത്ത പശുവിന്റെ തോലുരിച്ചതിന് ഗുജറാത്തിലെ ഉനയിൽ നാല് ദലിത് യുവാക്കളെ അതിക്രൂരമായി മർദിച്ചിരുന്നു. ഇതാണ് പ്രതിഷേധങ്ങൾക്കും സമരങ്ങൾക്കും കാരണമായത്.

Comments

comments