സ്‌കൂളിൽ അറബിയും ഉറുദുവും പഠിപ്പിക്കരുതെന്ന് സംഘപരിവാർ

സ്‌കൂളിൽ അറബിയും ഉറുദുവും പഠിപ്പിക്കരുതെന്ന് ആവശ്യപ്പെട്ട് സംഘപരിവാർ, ശ്രീരാമസേന പ്രവർത്തകരുടെ അതിക്രമം. മംഗലാപുരം നീർമാർഗ സെന്റ് തോമസ് എയ്ഡഡ് ഹയർ സെക്കന്ററി സ്‌കുളിൽ ശനിയാഴ്ചയായിരുന്നു സംഭവം.

ശനിയാഴ്ചകളിൽ കുട്ടികൾക്കായി ഓപ്ഷണലായി അറബി ,കരാട്ടേ ക്ലാസുകൾ നടക്കാറുണ്ട്. ഈ സമയത്താണ് സംഘപരിവാർ പ്രവർത്തകർ സ്‌കൂളിൽ അതിക്രമം നടത്തിയത്.

ശനിയാഴ്ച രാവിലെ ഓമ്പതരയോടെ 40 ഓളം പേരാണ് സ്‌കൂളിലേക്ക് എത്തിയത്. കഴിഞ്ഞ വർഷം വരെ ഈ സ്‌കൂളിൽ ജർമ്മൻ, ഫ്രഞ്ച് ഭാഷകളും പഠിപ്പിച്ചിരുന്നു. അധ്യാപരില്ലാത്തതിനാൽ ഇവ നിർത്തി വെക്കുകയും ്‌റബി ഭാഷാ പഠനം തുടരുകയും ചെയ്തുവരികയാണ് സംഭവം.

എക്‌സ്ട്രാ കരിക്കുലർ ക്ലാസുകളുടെ ഭാഗമായാണ ഇത്തരം ക്ലാസുകൾ നടക്കുന്നത്. ഇസ്ലാം സംസ്‌കാരം പഠിപ്പിക്കാനാണ് സ്‌കൂളിൽ ശ്രമിക്കുന്നതെന്ന് താക്കീത് ചെയ്യുകയും അറബി ക്ലാസിൽ വരരുതെന്ന് കുട്ടികളെ ഭീഷണിപ്പെടുത്തുകയു മായിരുന്നു ഇവർ.

കുട്ടികളുടെ ദൃശ്യങ്ങൾ പകർത്തിയ ഇവരെ കണ്ട് കുട്ടികൾ നിലവിളിക്കാൻ തുടങ്ങിയതോടെ പ്രിൻസിപ്പൽ മെൽവിൻ ഡിസൂസ എത്തി. സംഘത്തിനൊപ്പം മാധ്യമപ്രവർത്തകരുണ്ടായിരുന്നു. ആർക്കും ആവശ്യമില്ലെങ്കിൽ അറബി ക്ലാസ് നിർത്താമെന്ന പറഞ്ഞതോടെ ഇത് മാധ്യമ പ്രവർത്തകരോട് പറയണമെന്നായി. സംഘപരിവാർ പ്രവർത്തകരുടെ സമ്മർദ്ദത്തെ തുടർന്ന് അറബി ടീച്ചറെ പിരിച്ചുവിട്ടു.

ഉറുദുവും അറബിയും ഒരു മത വിഭാഗത്തിന്റെ ഭാഷയാണ്. അതുകൊണ്ടാണ് അവ പഠിപ്പിക്കുന്ന സ്‌കൂളിനെതിരെ പ്രതിഷേധിച്ചതെന്നും ശ്രീരാമസേന ദക്ഷിണ കന്നഡ ജില്ലാ കൺവീനർ ജീവൻ നിർമാർഗ പറഞ്ഞു.

⇦ വാർത്തകൾ അറിയൂ ഫേസ്ബുക്കിലൂടെ!!! നിങ്ങളുടെ ഫേസ്ബുക്കിൽ Latest News updates ലഭിക്കുവാൻ 24 News ഒഫിഷ്യൽ ഫേസ്ബുക്ക് പേജ് like ചെയ്യുക.
Click here to download Firstnews
SHARE