സൗദിയിൽ കുടുങ്ങിയ മലയാളികളുടെ വിവരങ്ങൾ പുറത്ത്

തൊഴിലും ശമ്പളവുമില്ലാതെ ദുരിതമനുഭവിക്കുന്ന സൗദി മലയാളികളുടെ വിവരങ്ങൾ പുറത്തുവിട്ടു. 72 മലയാളികളുടെ പേര് വിവരങ്ങളാണ് ജിദ്ദയിലെ ഇന്ത്യൻ കോൺസുലേറ്റ് പുറത്തുവിട്ടിരിക്കുന്നത്. അവശേഷിക്കുന്ന മലയാളികളിൽ വിവിധ സൈറ്റുകളിൽ താമസിക്കുന്നവരുടെയും കുടുംബമായി ക്യാമ്പിനു വെളിയിൽ താമസിക്കുന്നവരുടെയും പട്ടിക ഇനിയും കോൺസുലേറ്റിനു ലഭിക്കാനിരിക്കുന്നതേയുള്ളു.SAUDIഗൾഫ് രാജ്യങ്ങളിൽ എണ്ണ വിലയിടിവ് മൂലമുണ്ടായ സാമ്പത്തിക പ്രതിസന്ധിയുടെ അനന്തര ഫലമാണ് ഇപ്പോൾ സൗദിയിലെ കമ്പനികളിലും ദൃശൃമായി കൊണ്ടിരിക്കു ന്നത്. പല കമ്പനികളും നിർമ്മാണ പ്രവർത്തനങ്ങൾ നിർത്തിവെച്ചു. മിക്ക കമ്പനി കളുടെയും മെയിന്റിനെൻസ് വിഭാഗം മാത്രമാണ് ഇപ്പോൾ പ്രവർത്തിക്കുന്നത്. കമ്പനികൾക്ക് പുതിയ നിർമ്മാണ ജോലികളുടെ കരാർ ലഭിക്കാതിരുന്നതോടെ പലതും സാമ്പത്തിക പ്രതിസന്ധിയിലായി. ഇതോടെ തൊഴിലാളികൾക്ക് ശമ്പളം ലഭികത്കാതെയായി. സൗദിയിലെ പ്രമുഖരായ പല കമ്പനികൾ പ്രതിസന്ധിയിലായവയിൽപെടും.

⇦ വാർത്തകൾ അറിയൂ ഫേസ്ബുക്കിലൂടെ!!! നിങ്ങളുടെ ഫേസ്ബുക്കിൽ Latest News updates ലഭിക്കുവാൻ 24 News ഒഫിഷ്യൽ ഫേസ്ബുക്ക് പേജ് like ചെയ്യുക.
youtube subcribe
SHARE