ഡൽഹിയിൽ 20 കോടിയൂടെ മയക്കു മരുന്ന് പിടികൂടി

0

ഡൽഹിയിൽ 20 കോടിയുടെ മയക്കു മരുന്ന് പിടികൂടി. ഗ്രേറ്റർ കൈലാഷിൽ പ്രത്യേക പൊലീസ് സംഘം നടത്തിയ പരിശോധനയിലാണ് മയക്കു മരുന്ന് പിടികൂടിയത്. സംഭവത്തെ തുടർന്ന് പൊലീസ് എട്ട് പേരെ അറസ്റ്റ് ചെയ്തു.

പ്രതികൾ ഡൽഹിയിലേയും മുംബൈയിലേയും യുവാക്കൾക്കിടയിൽ മയക്കു മരുന്ന് വിതരണം ചെയ്തതായി പൊലീസ് സംശയിക്കുന്നുണ്ട്. കഴിഞ്ഞ മാസം മുംബൈയിൽ നിന്ന് 90 ലക്ഷം രൂപയുടെ മയക്കു മരുന്ന് പിടികൂടിയിരുന്നു. നൈജീരിയൻ സംഘത്തിൽ നിന്നാണ് മയക്കുമരുന്ന് പിടികൂടിയത്.

Comments

comments