ഇസ്ലാമിക് സ്റ്റേറ്റിനെതിരെ ഹിന്ദുക്കളും കൃസ്ത്യാനികളും ഒന്നിക്കണമെന്ന് തൊഗാഡിയ

0

ഇസ്ലാമിക് സ്റ്റേറ്റിനെതിരെ ഹിന്ദുക്കളും കൃസ്ത്യാനികളും ബുദ്ധമത ജൂതൻമതക്കാരും ഒന്നിക്കണമെന്ന് വിശ്വ ഹിന്ദു പരിഷത്ത് നേതാവ് പ്രവീൺ തൊഗാഡിയ. പെൺകുട്ടികളെ പ്രണയിച്ച് വിവാഹം കഴിച്ച് മതം മാറ്റുകയും തീവ്രവാദത്തിന് ആളുകളെ കൂട്ടുകയുമാണ് ഇസ്ലാമിക് സ്റ്റേറ്റ്. ഇതിനെതിരെ മറ്റ് മതങ്ങൾ ഒന്നിച്ച് നിൽക്കണമെന്നും തൊഗാഡിയ പറഞ്ഞു. കോഴിക്കോട്ട് മീറ്റ് ദ പ്രസ് പരിപാടിയിലാണ് ഇസ്ലാമിക് സ്റ്റേറ്റിനെതിരെ തൊഗാഡിയ രംഗത്തെത്തിയത്.

ഇസ്ലാമിക് സ്റ്റേറ്റ് സ്‌നേഹം നടിച്ച് ആളുകളെ കൂട്ടക്കൊല നടത്തുകയാണ്. നല്ല മുസ്ലിം, ചീത്ത മുസ്ലിം എന്ന ഒന്നില്ല. ഖുർആനിൽ പറയുന്നതാണ് ഇസ്ലാമിക് സ്റ്റേറ്റ് ചെയ്യുന്നത്. താൻ ഖുർആൻ വായിച്ചതാണെന്നും തൊഗാഡിയ പറഞ്ഞു.

ഇസ്ലാമിക് സ്റ്റേറ്റ് എല്ലാവർക്കും ഭീഷണിയാണ്. വ്യാപകമായ ബോധവൽക്കരണത്തിലൂടെ നമ്മുടെ യുവാക്കളെ സംരക്ഷിക്കണം. ഇന്ത്യയെ ഒരു മതനിരപേക്ഷ രാജ്യമാക്കി നിലനിർത്തണമെങ്കിൽ ഏക സിവിൽകോഡ് കൊണ്ടുവരണമെന്നും തൊഗാഡിയ അഭിപ്രായപ്പെട്ടു.

ഗുജറാത്തിലും ഉത്തർപ്രദേശിലും ദലിതർക്ക് നേരെ ഉണ്ടായ ആക്രമണങ്ങൾ ഒരിക്കലും സംഭവിക്കാൻ പാടില്ലാത്തതാണ്. ചിലർ ചെയ്ത പ്രവർത്തികൾ മാത്രമാണിതെന്നും അദ്ദേഹം പറഞ്ഞു. ഇസ്ലാമിക് സ്റ്റേറ്റ് സ്‌നേഹം നടിച്ച് ആളുകളെ കൂട്ടക്കൊല നടത്തുകയാണ്. നല്ല മുസ്ലിം, ചീത്ത മുസ്ലിം എന്ന ഒന്നില്ല. ഖുർ ആനിൽ പറയുന്നതാണ് ഇസ്ലാമിക് സ്റ്റേറ്റ് ചെയ്യുന്നത് തൊഗാഡിയ

Comments

comments