അമിത് ഷാ മുഖ്യമന്ത്രിയാവില്ല

 

ഗുജറാത്തിലെ പുതിയ മുഖ്യമന്ത്രി ആരാകണമെന്നത് എംഎൽഎമാർ തീരുമാനിക്കുമെന്ന് ബിജെപി നേതാവ് വെങ്കയ്യ നായിഡു. ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷാ ഗുജറാത്ത് മുഖ്യമന്ത്രിയാവില്ലെന്നും വെങ്കയ്യ നായിഡു പറഞ്ഞു.

അമിത് ഷാ പ്രസിഡന്റായി തുടരണമെന്നാണ് പാർട്ടിയുടെ ആഗ്രഹം.പാർട്ടിക്ക് അദ്ദേഹത്തിന്റെ നേതൃത്വം ആവശ്യമാണ്.അദ്ദേഹം മുഖ്യമന്ത്രിയാകുന്നതിനെക്കുറിച്ച് പാർലമെന്ററി യോഗം ചർച്ച ചെയ്തിട്ടില്ലെന്നും വെങ്കയ്യ നായിഡു പറഞ്ഞു.

പ്രായാധിക്യം ചൂണ്ടിക്കാട്ടിയാണ് ഗുജറാത്ത് മുഖ്യമന്ത്രി ആനന്ദിബെൻ പട്ടേൽ കഴിഞ്ഞ ദിവസം രാജിവച്ചത്. എന്നാൽ,ഉത്തർപ്രദേശ് പഞ്ചാബ് തെരഞ്ഞെടുപ്പുകൾ മുന്നിൽക്കണ്ടുള്ള ബിജെപിയുടെ രാഷ്ട്രീയനീക്കമാണ് രാജിക്കു പിന്നിലെന്നാണ് സൂചന.

NO COMMENTS

LEAVE A REPLY