വ്യാജ ക്രെഡിറ്റ് കാര്‍ഡ് തട്ടിപ്പ് പ്രതി പിടിയില്‍

വ്യാജ ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ച് തട്ടിപ്പ് നടത്തിവന്നയാള്‍ പിടിയില്‍. കാസര്‍കോട് ചെങ്കള നാലാംമൈല്‍  സ്വദേശി മിസിറിയ വീട്ടില്‍ മുഹമ്മദ് സാബിദാണ് പോലീസിന്റെ പിടിയിലായത്. പ്രമുഖ ബാങ്കുകളുടെ അക്കൗണ്ട് ഉടമകളുടെ ക്രെഡിറ്റ് കാര്‍ഡ് ഡാറ്റ മോഷ്ടിച്ചശേഷം മറ്റ് കാര്‍ഡുകളിലേക്ക് പകര്‍ത്തി വ്യാജ കാര്‍ഡുണ്ടാക്കിയാണ് ഇയാള്‍ തട്ടിപ്പ് നടത്തിയിരുന്നത്. ഇയാളില്‍നിന്ന് നിരവധി വ്യാജ ക്രെഡിറ്റ് കാര്‍ഡുകള്‍ കണ്ടത്തെി. ജൂലൈ 27ന് എറണാകുളം മേനകയിലെ യൂനിവേഴ്സല്‍ മൊബൈല്‍ ഷോപ്, പെന്‍റാ മേനകയിലെ ഇ-സ്റ്റോര്‍  കടകളില്‍ ഇങ്ങനെ തട്ടിപ്പ് നടത്തിയതുമായ ബന്ധപ്പെട്ട് നടത്തിയ അന്വേഷണത്തിലാണ് ഇയാള്‍ പിടിയിലായത്.

NO COMMENTS

LEAVE A REPLY