തിരുവനന്തപുരം-ദുബായ് വിമാനത്തിന് തീപിടിച്ചു

തിരുവനന്തപുരം – ദുബായ് വിമാനത്തിന് ലാൻഡിങ്ങിനിടെ തീപിടിച്ചു. തിരുവനന്തപുരത്തുനിന്ന് ദുബായിലേക്ക് പോയ ഇ കെ 521 എമിറേറ്റ്‌സ് വിമാനത്തിനാണ് തീപിടിച്ചത്. ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് സംഭവം.

വിമാനം ലാൻഡ് ചെയ്യുന്നതിനിടെ എൻജിനിൽ തീപിടിക്കുകയായിരുന്നു. 282 യാത്രക്കാരുണ്ടായിരുന്നു വിമാനത്തിൽ. അപകടത്തെ തുടർന്ന് ഇവർ വിമാനത്തിന്റെ എമർജൻസി വാതിലിലൂടെ രക്ഷപ്പെട്ടു. ദുബായ് അന്താരാഷ്ട്ര വിമാനത്താവളം ടെർമിനൽ 3ലെ റൺവെ അടച്ചിട്ടിരിക്കുകയാണ്.

⇦ വാർത്തകൾ അറിയൂ ഫേസ്ബുക്കിലൂടെ!!! നിങ്ങളുടെ ഫേസ്ബുക്കിൽ Latest News updates ലഭിക്കുവാൻ 24 News ഒഫിഷ്യൽ ഫേസ്ബുക്ക് പേജ് like ചെയ്യുക.
Click here to download Firstnews
SHARE