പാൽ ചുരത്തി ഒരു യുദ്ധം

- ജിതി രാജ്

കുഞ്ഞുങ്ങളെ പൊതുഇടങ്ങളിൽ മുലയൂട്ടരുതെന്ന അലിഖിത നിയമം പല രാജ്യങ്ങളിലുമുണ്ട്. എന്നാൽ ലാറ്റിനമേരിക്കൻ രാജ്യമായ അർജെന്റീയിൽ ഇതിനെതിരെ പ്രതിഷേധം നടക്കുകയാണ്.

അമ്മമാർ പൊതുഇടങ്ങളിൽ മുലയൂട്ടുന്നതിനെ വിലക്കാൻ അർജന്റീനയിൽ നിലവിൽ ഒരു നിയമവും ഇല്ലെന്നിരിക്കെ ഇത്തരം മനുഷ്യത്വ ലംഘനങ്ങൾക്കെതിരെ കുഞ്ഞുങ്ങളെ പൊതു ഇടങ്ങളിൽ മുലയൂട്ടിക്കൊണ്ടാണ് അമ്മമാർ പ്രതിഷേധിച്ചത്. തന്റെ കുഞ്ഞിനെ മുലയൂട്ടാനുള്ള സ്വാതന്ത്രത്തിനായുള്ള പോരാട്ടമാണ് ഓരോ അമ്മമാർക്കും ഇത്. പ്രതിഷേധത്തെ അനുകൂലിച്ച് കുഞ്ഞുങ്ങളുമായി അച്ഛൻമാരും രംഗത്തെത്തി. എവിടെയാണെന്നതല്ല, വിശക്കുന്ന കുഞ്ഞിനെ പരിചരിക്കുന്നതാണ് പ്രധാനം എന്ന ഇവർ പറഞ്ഞു.

അർജന്റീനയിലെ പൊതു ഇടത്തുവെച്ച് കുഞ്ഞിന് മുലയൂട്ടിയ അമ്മയെ പോലീസ് അറെസ്റ്റ് ചെയ്യുമെന്ന് ഭീഷണിപ്പെടുത്തുകയും സമാന സാഹചര്യങ്ങൾ പലർക്കും നേരിടേണ്ടി വരികയും ചെയ്ത സാഹചര്യത്തിലാണ് ഇത്.

കുഞ്ഞിന്റെ വിശപ്പിൽ എവിടെയായാലും അത് തീർത്തുനൽകുക എന്നത് മാത്രമായിരിക്കും ഒരു അമ്മയുടെ ചിന്ത. കഴിഞ്ഞ ദിവസം ബ്രസീലിലെ സ്റ്റേറ്റ് പ്രതിനിധി മനുവേല തന്റെ കുഞ്ഞിനെ ഒരു പൊതു വേദിയിൽ മുലയൂട്ടുന്ന ചിത്രം സോഷ്യൽ മീഡിയകളിൽ വൈറലായിരുന്നു. മനുവേല പ്രതിനിധീകരിക്കുന്ന ലെജിസ്ലേറ്റീവ് അസംബ്ലിയിൽ നടക്കുന്ന ചർച്ചയ്ക്കിടയിലാണ് അമ്മയെന്ന കടമകൂടി അവർ നിർവ്വഹിക്കുന്നത്.

എന്നാൽ വിഷയം ചർച്ചയായപ്പോൾ അനുകൂലിച്ചും പ്രതികൂലിച്ചും സമൂഹം രണ്ട് തട്ടിലാവുന്നതാണ് കണ്ടത്. അമ്മയെന്ന സത്യത്തെ സല്യൂട്ട് ചെയ്തും അവരുടെ സനേഹത്തെയും കടമയേയും വാഴ്ത്തിയും പലരുമെത്തിയപ്പോൾ ചിലരാകട്ടെ ഈ നടപടിയെ പരിഹസിക്കുകയായിരുന്നു.

താമസിക്കാൻ ഒരു വാടക മുറി പോലുമില്ലാതെ കടത്തിണ്ണകളിൽ കഴിയുന്നവർ കുഞ്ഞിനെ പരിപാലിക്കുന്നതിനും മുലയൂട്ടുന്നതിനും എവിടേക്കാകും ഓടിപ്പോകേണ്ടത്..!!

⇦ വാർത്തകൾ അറിയൂ ഫേസ്ബുക്കിലൂടെ!!! നിങ്ങളുടെ ഫേസ്ബുക്കിൽ Latest News updates ലഭിക്കുവാൻ 24 News ഒഫിഷ്യൽ ഫേസ്ബുക്ക് പേജ് like ചെയ്യുക.
Click here to download Firstnews