ഹാക്കർമാർ രജനിയേയും വെറുതെ വിട്ടില്ല

സ്റ്റൈൽ മന്നൻ രജനീകാന്തിന്റെ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ട് ഹാക്ക് ചെയ്തു.
ഇന്നലെ ഹാക്ക് ചെയ്ത അക്കൗണ്ട് മണിക്കൂറുകൾക്കകം തിരിച്ചുപിടിച്ചെന്ന് മകളും സംവിധായികയുമായ ഐശ്വര്യ ധനുഷ് ട്വീറ്റ് ചെയ്തു.

അച്ഛന്റെ ട്വിറ്റർ അക്കൗണ്ട് ഹാക്ക് ചെയ്തിരുന്നു. ഇത് തിരിച്ചുപിടിച്ചു. എല്ലാവർക്കും നന്ദി. – ഐശ്വര്യ

ഹാക്ക് ചെയ്തയാൾ പല പ്രമുഖരേയും താരത്തിന്റെ ട്വിറ്ററിൽ നിന്ന് ഫോളോ ചെയ്തിരുന്നു. HitToKill എന്ന് ഇയാൾ ട്വീറ്റ് ചെയ്തതോടെയാണ് ട്വിറ്റർ അക്കൗണ്ട് ഹാക്ക് ചെയ്തതായി അറിയുന്നത്. ഇത് ഉടനെ നീക്കം ചെയ്യുകയും ചെയ്തു.

ഷാരുഖിനെയും സൽമാനെയും ആമിറിനെയും അക്ഷയ് കുമാറിനെയും രജനിയുടെ അക്കൗണ്ടിൽ നിന്നും ഇയാൾ ഫോളോ ചെയ്തിരുന്നു. കബാലി സംവിധായകൻ പാ രഞ്ജിത്, നിർമ്മാതാവ് കലൈ പുലി താനു എന്നിവരും ഫോളോ ചെയ്തവരിൽ പെടും.

⇦ വാർത്തകൾ അറിയൂ ഫേസ്ബുക്കിലൂടെ!!! നിങ്ങളുടെ ഫേസ്ബുക്കിൽ Latest News updates ലഭിക്കുവാൻ 24 News ഒഫിഷ്യൽ ഫേസ്ബുക്ക് പേജ് like ചെയ്യുക.
Click here to download Firstnews
SHARE