പ്രണയതീക്ഷ്ണം ഈ ‘വൈറൽ’ കവിത

0

നിന്റെ കൈപ്പട നെഞ്ചിൽ പടർന്ന നാൾ
എന്റെ വേരിൽ പൊടിഞ്ഞോ വസന്തവും

ക്യാമ്പസിൽ പൂത്തുലഞ്ഞു നിൽക്കുന്ന മഞ്ഞവാകയ്ക്ക് വിപ്ലവ മുദ്രാവാക്യങ്ങൾ മുഴക്കുന്ന സഖാവിനോട് തോന്നുന്ന പ്രണയം. തുറന്നു പറയാൻ കഴിയില്ലെങ്കിലും ആ പ്രണയത്തെ നെഞ്ചോട് ചേർത്ത് വരും ജന്മവും കാത്തിരിക്കുമെന്ന് പറയുന്നു പൂവാക.അതാണ് സഖാവ് എന്ന കവിത. സിനിമാ പ്രവർത്തകൻ സാം മാത്യു എ ഡി രചിച്ച ഈ കവിത മുമ്പും സോഷ്യൽ മീഡിയയിൽ ചർച്ചയായിട്ടുണ്ട്.ഇപ്പോഴിത് വൈറലാവാൻ കാരണം ആര്യാ ദയാൽ എന്ന കോളേജ് വിദ്യാർഥിനിയാണ്.

തലശ്ശേരി ബ്രണ്ണൻ കോളേജിലെ മൂന്നാം വർഷ ഗണിതശാസ്ത്രവിദ്യാർഥിനിയും കോളേജ് യൂണിയൻ വൈസ് ചെയർപേഴ്‌സണുമായ ആര്യാ ദയാൽ ഈ കവിത ചൊല്ലുന്നതിന്റെ വീഡിയോ തന്റെ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തു.പ്രണയത്തിന്റെ തീക്ഷണത നിറഞ്ഞ വരികൾ സെൽഫി വീഡിയോയിലൂടെ എഴുപതിനായിരത്തിലധികം ആളുകൾ കണ്ടുകഴിഞ്ഞു.

Comments

comments

youtube subcribe