വി എസ് ഇനി ഭരണ പരിഷ്‌കാര കമ്മീഷൻ ചെയർമാൻ

v s achuthananthan

ഏറെ നാളത്തെ വിവാദങ്ങൾക്കൊടുവിൽ വിഎസിനെ ഭരണ പരിഷ്‌കാര കമ്മീഷൻ ചെയർമാനായി നിയമിച്ചു. മന്ത്രിസഭാ യോഗം തീരുമാനമെടുത്തത്തോടെയാണ് മുൻ മുഖ്യമന്ത്രിയും സിപിഎം മുതിർന്ന നേതാവുമായ വിഎസിന് കാബിനറ്റ് പദവി നൽകിയത്.

നിലവിൽ എം എൽ എ കൂടിയായ വിഎസിന് കാബിനറ്റ് പദവി നൽകുന്നതോടെ ഇരട്ട പദവി എന്ന വിഷയം ഉയർന്നു വരും എന്ന ചീഫ് സെക്രട്ടറി നേരത്തേ സർക്കാരിനെ അറിയിച്ചിരുന്നു. അതിനാൽ നിയമ ഭേദഗതി വേണമെന്നും അദ്ദേഹം നിർദ്ദേശിച്ചിരുന്നു. ഈ ശുപാർശ ഇന്നത്തെ മന്ത്രിസഭ അംഗീകരിച്ചതോടെയാണ് വിഎസ്സിനെ ബരണ പരിഷ്‌കാര കമ്മീഷൻ അധ്യക്ഷനായി നിയമിച്ചത്.

ഇതിനായി 1951 ലെ നിയമം ഭേദഗതി ചെയ്താണ് ഇരട്ടപ്പദവി പ്രശ്‌നം സർക്കാർ ഒഴിവാക്കിയത്. കമ്മീഷനിൽ ആകെ മൂന്ന് അംഗങ്ങളാണ് ഉള്ളത്. വിഎസ്സിനെ കൂടാതെ നീല ഗംഗാധരൻ, സി പി നായർ എന്നിവരാണ് മറ്റ് അംഗങ്ങൾ.

ഭരണ പരിഷ്‌കാര കമ്മീഷൻ ചെയർമാൻ സ്ഥാനം വഹിക്കുന്ന നാലാമനാണ് വിഎസ്. ഈ പദവി ആദ്യമായി വബിച്ചത് ഇ എം എസ് നമ്പൂതിരിപ്പാടായിരുന്നു.

NO COMMENTS

LEAVE A REPLY