വ്യാജരേഖ വിദഗ്ധ സംഘം പിടിച്ചെടുത്തത് 503 വ്യാജ പാസ്പോർട്ടുകൾ

ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ തിരിച്ചറിയൽ വ്യാജരേഖ വിദഗ്ധ സംഘം ഈ വർഷം പകുതിയോടെ പിടിച്ചെടുത്തത് 503 വ്യാജ പാസ്പോർട്ടുകൾ. ഇതിൽ 332 പാസ്പോർട്ടുകൾ വ്യാജമായി ഉണ്ടാക്കിയതാണ്. രണ്ടെണ്ണം തിരുത്തലുകൾ വരുത്തിയതും. 169 എണ്ണം ആൾമാറാട്ടം നടത്തിയതാണെന്നും ദുബായിലെ വിദേശകാര്യ പൊതു ഡയറക്ടറേറ്റിലെ ഡയറക്ടർ ജനറൽ മേജർ മുഹമ്മദ് ആൽ മരി പറഞ്ഞു.
വ്യാജ തിരിച്ചറിയൽ രേഖകളുമായി രാജ്യത്ത് പ്രവേശിക്കാൻ ശ്രമിക്കുന്നവരെ കണ്ടെത്താൻ അത്യാധുനിക സംവിധാനങ്ങളാണ് ദുബായ് പ്രയോഗിക്കുന്നത്. നിലവിലുള്ള പാസ്പോർട്ട് റീഡിങ് ബയോമെട്രിക് സാങ്കേതിക വിദ്യ സംവിധാനം ഉപയോഗിച്ച് വേഗത്തിൽ പിടികൂടാൻ കഴിയുമെന്ന് വ്യാജരേഖ വിദഗ്ധ സംഘം ഡയറക്ടർ അഖീൽ ആൽ നജാർ വ്യക്തമാക്കി.
ഓരോ വർഷവും ദുബായ് വിമാനത്താവളത്തിലൂടെ കടന്നുപോകുന്ന ദശലക്ഷക്കണക്കിന് യാത്രക്കാരുടെ തിരിച്ചറിയൽ രേഖകൾ പരിശോധിച്ച് ഉറപ്പാക്കാൻ 2010ൽ സ്ഥാപിതമായ വ്യാജരേഖ വിദഗ്ധ സംഘം സഹായിക്കുന്നതായും അദ്ദേഹം പറഞ്ഞു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here