പ്രാർത്ഥിച്ച ഏവർക്കും നന്ദി; കുഞ്ഞിനെ സുരക്ഷിതയായി കണ്ടെടുത്തു

0

ഈ വീഡിയോയിൽ എന്താണ് ഇത്ര പ്രത്യേകത എന്ന് മനസ്സിലാവണമെങ്കിൽ ഇതിന് പിന്നിലെ കഥയറിയണം.

കുറച്ച് ദിവസങ്ങൾക്ക് മുമ്പ് ബഹ്‌റിനിൽ നടന്ന ഒരു സംഭവമാണ്. അഞ്ച് വയസ്സ് മാത്രം പ്രയമുള്ള കുഞ്ഞിനെ കാറിൽ ഇരുത്തി ഒരു കുപ്പി വെള്ളം വാങ്ങാൻ പോയതാണ് ഈ ദമ്പതികൾ. തിരിച്ചു വന്നപ്പോൾ കാറുമില്ല കുഞ്ഞും ഇല്ല. നടുങ്ങിയ രക്ഷിതാക്കൾ പോലീസിൽ വിവരം അറിയിച്ചു. പിന്നീട് നടന്ന ഊർജിതമായ തിരച്ചിലിൽ വാഹനം കണ്ടു കിട്ടി, പക്ഷേ കുഞ്ഞ് മിസ്സിംഗ് ആയിരുന്നു.

സ്വന്തം കാറിൽ പോലും നമ്മുടെ കുഞ്ഞുങ്ങൾ സുരക്ഷിതരല്ല എന്നതിന് ഉദാഹരണമാണ് ഈ സംഭവം. പിന്നീട് ദിവസങ്ങുടെ അന്വേഷണത്തിന് ശേഷം ബഹ്‌റൈൻ പോലീസിന്റെ ഔധ്യോഗിക തലപ്പാവിൽ ഒരു പൊൻ തൂവൽ കൂടി ചാർത്തി കുഞ്ഞിനെ കണ്ടെത്തി.

നാം സ്‌കൂളിൽ നിന്നോ, കോളേജിൽ നിന്നോ, ഓഫീസിൽ നിന്നോ വരാൻ അൽപ്പമൊന്ന് താമസിച്ചാൽ ഗേറ്റിൽ നിന്ന് കണ്ണെടുക്കാത്തവരാണ് നമ്മുടെ അമ്മമാർ. ഇത്ര നാൾ തന്റെ കുഞ്ഞിനെ കാണാതെ വിഷമിച്ച ഈ അമ്മയുടെ മാനസീകാവസ്ഥ എന്തായിരിക്കുമെന്ന് ഇപ്പോൾ ഊഹിക്കാം.

ഇനി ആ വീഡിയോ കണ്ട് നോക്കു. ശരിക്കും കരളലിയിക്കുന്നില്ലേ ??

 

Comments

comments